ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരം പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ പാറശാല ബി.പൊന്നമ്മാളിന് സമ്മാനിച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചെമ്പൈ സംഗീതോത്സവ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.
50,001രൂപയും, ഗുരുവായൂരപ്പ രൂപം മുദ്രണം ചെയ്ത സ്വര്‍ണ്ണപ്പതക്കവും, പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രൊഫ.ടി ആര്‍ ഹാരി പുരസ്കാര ജേതാവിനെ പരിജയപ്പെടുത്തി. ദേവസ്വം ബോര്‍ഡ് മെമ്പര്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരം പാറശാല ബി.പൊന്നമ്മാളിന് സമ്മാനിച്ചു
Last Updated on Wednesday, 24 February 2010 07:53





















Post Comments














