Arts&Personalities News

60 പിന്നിട്ട ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം

ഗുരുവായൂര്‍: ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ ഓട്ടോ ഓടിക്കുന്ന 60 വയസ്സ് പിന്നിട്ട 6 ഡ്രൈവര്‍മാരെ ആദരിച്ചു.വി.ജെ. ലാസര്‍, സി.ജെ. ജേക്കബ്, ബാബു ഭഗവല്‍ പ്രസാദ്, പി.കെ. ബാലന്‍, ഒ. എ. സിദ്ധാര്‍ത്ഥന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവരാണ് ആദരിക്കപ്പെട്ടത്. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് മുരളി അധ്യക്ഷനായി.

Read more...

ഡോ. വി.പി. ഗംഗാധരന് ശിവപദ്മം പുരസ്‌കാരം സമ്മാനിച്ചു

002ഗുരുവായൂര്‍: കുറൂരമ്മ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ ശിവപദ്മം പുരസ്‌കാരം പ്രശസ്ത കാന്‍സര്‍രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു.മമ്മിയൂര്‍ കൈലാസം ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം. ലീലാവതിയാണ് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചത്. സ്വജീവിതത്തില്‍ കര്‍മ്മംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത മഹത്വമാണ് ശരിയായ മഹത്വമെന്നും ഇതിന് ഉദാഹരണമാണ് വി. പി.ഗംഗാധരനെന്നും ലീലാവതി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

Last Updated on Friday, 27 February 2015 11:24

Read more...

ആലിപ്പറമ്പ് സ്മാരക പുരസ്‌കാരം ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക്

ഗുരുവായൂര്‍: തായമ്പകയില്‍ ആചാര്യസ്ഥാനമുള്ള ആലിപ്പറമ്പ്് ശിവരാമ പൊതുവാളിന്റെ സ്മരണയ്ക്കായി അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചൊവ്വല്ലൂര്‍ മോഹന വാര്യരെ തിരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടു കാലത്തെ വാദ്യരംഗത്തെ സമഗ്രസംഭാവനയാണ് മോഹനവാര്യരെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് അവസാനത്തില്‍ സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത് അറിയിച്ചു.

കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് കാവ്യപ്രഭ പുരസ്‌കാരം നല്‍കി

ഗുരുവായൂര്‍: ഗുരുവായൂര്‍ സര്‍ഗ്ഗ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ കാവ്യപ്രഭ പുരസ്‌കാരം ആത്മീയാചാര്യന്‍ കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുര്‌സകാരം ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയാണ് സമര്‍പ്പിച്ചത്.തിരുവെങ്കിടം ക്ഷേത്രം ആധ്യാത്മിക ഹാളില്‍ നടന്ന ചടങ്ങില്‍ വി. രാഘവവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. കാരക്കാട് കൃതികളുടെ അവലോകനം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് രുഗ്മിണി മേനോന്‍, ബാലന്‍ വാറണാട്ട്, ആലുക്കല്‍ പങ്കജം, കെ. തങ്കം, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കാരക്കാട് കേശവന്‍ നമ്പൂതിരി മറുപടിപ്രസംഗം നടത്തി.

ദേവസ്വം ഭരണസമിതിയില്‍ അംഗമായി 25 വര്‍ഷം

mallisseriഗുരുവായൂര്‍: ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗപദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി.1990 ഫിബ്രവരി 9നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റത്. അച്ഛന്‍ മല്ലിേശ്ശരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാലശേഷമാണ് ക്ഷേത്രം ഊരാളസ്ഥാനീയനെന്ന നിലയില്‍ സ്ഥിരാംഗമായത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സഹസ്രകലശം, ഉത്സവം, ഏകാദശി, ഉദയാസ്തമയപൂജ, നിറ, തൃപ്പുത്തരി, മേല്‍ശാന്തി മാറ്റം, കളഭാട്ടം, താലപ്പൊലി മുതലായ എല്ലാ ചടങ്ങുകള്‍ക്കും

Last Updated on Thursday, 12 February 2015 11:06

Read more...

കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് തുള്ളല്‍ പുരസ്ക്കാരം സമ്മാനിച്ചു.

ഗുരുവായൂര്‍: തുള്ളല്‍ കലാചാര്യന്‍ മലബാര്‍ രാമന്‍ നായര്‍ സ്മാരക തുള്ളല്‍ പുരസ്ക്കാരം കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് സമ്മാനിച്ചു. അഖില കേരള മലബാര്‍ രാമന്‍ നായര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്ക്കാര സമര്‍പ്പണത്തോടനുബന്ധിച്ച് തുള്ളല്‍ മത്സരവും സംഘടിപ്പിച്ചു.ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ ഉദ്ഘാടനം  ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ പുരസ്കാരം നല്‍കി. ഗുരുവായൂര്‍ എ.സി പി. ശ്രീ.ആര്‍.ജയചന്ദ്രന്‍ പിള്ള പൊന്നാട ചാര്‍ത്തി. ആചാര്യ സി പി നായര്‍ അദ്ധ്യക്ഷത വഹിച്ചു.

Last Updated on Monday, 09 February 2015 10:00

Read more...

മലബാര്‍ രാമന്‍ നായര്‍ പുരസ്കാരം ഗോപിനാഥ പ്രഭയ്ക്ക് നാളെ സമ്മാനിക്കും

ഗുരുവായൂര്‍ : അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതിയും മണലൂര്‍ തുള്ളല്‍ക്കളരിയും ഓട്ടന്‍തുള്ളല്‍ കുലപതി മലബാര്‍ രാമന്‍നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയപുരസ്കാരം നാളെ കലാമണ്ഡലം ഗോപിനാഥ പ്രഭയ്ക്ക് സമ്മാനിക്കും. നഗരസഭ ലൈബ്രറി ഹാളില്‍ അനുസ്മരണ സമ്മേളനം രാവിലെ പത്തിന് നഗരസഭ അധ്യക്ഷന്‍  പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പുരസ്കാരം സമ്മാനിക്കും. സംസ്ഥാന കലോല്‍സവത്തില്‍ ഓട്ടന്‍തുള്ളലില്‍ സമ്മാനത്തിന് അര്‍ഹരായവരെ ആദരിക്കുമെന്നു സെക്രട്ടറി സജീവന്‍ നമ്പിയത്ത് അറിയിച്ചു.

വിട പറഞ്ഞത് ഗുരുവായൂരിലെ പാന ആചാര്യന്‍

ഗുരുവായൂര്‍: ഭഗവതീക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാന ചടങ്ങായ 'പാന'യുടെ ഗുരുവായൂരിലെ ആചാര്യനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കോക്കൂര്‍ ബാലന്‍ നായര്‍.
പാനപറവാദ്യം തുടങ്ങിയ ക്ഷേത്രകലകള്‍ക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച കോക്കൂര്‍ ഏഴ് പതിറ്റാണ്ടിലേറെ ഈ മേഖലയില്‍ നിറഞ്ഞുനിന്നു. പതിനെട്ടാം വയസ്സില്‍ തുടങ്ങിയതാണ് കലാജീവിതം. തിരുവെങ്കിടം, നാരായണംകുളങ്ങര ഭഗവതീക്ഷേത്രങ്ങള്‍ക്കു പുറമെ ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം മേഖലകളിലെ മിക്ക ക്ഷേത്രങ്ങളിലും പാനപറ ചടങ്ങുകള്‍ക്ക് ഗോപി വെളിച്ചപ്പാടിനൊപ്പം കോക്കൂര്‍ ബാലന്‍ നായര്‍ നേതൃത്വം നല്കിയിരുന്നു. ദേശപ്പാനകള്‍ക്കും അമരക്കാരനായി.

Read more...

റസൂല്‍ പൂക്കുട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം

rasoolമുംബൈ : ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍പൂക്കുട്ടി ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. റോര്‍ ടൈഗേഴ്സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന ബോളിവുഡ് ചിത്രമാണ് അദ്ദേഹത്തെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിനായി നാമനിര്‍ദശത്തിന് അര്‍ഹനാക്കിയത്. ലോക സിനിമാ രംഗത്ത് ശബ്ദവുമായി ബന്ധപ്പെട്ട് നല്‍കുന്ന പ്രമുഖ അവാര്‍ഡാണ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്സിന്‍റെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരം.ഏഷ്യയില്‍ നിന്നാദ്യമായാണ് ഒരാള്‍ ഈ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

 

Last Updated on Saturday, 24 January 2015 11:06

പി.ജെ. സ്റ്റൈജുവിന് രക്തദാന പുരസ്കാരം

ഗുരുവായൂര്‍ :മറ്റം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എന്‍സിസി ലഫ്റ്റനന്റ് റാങ്ക് ഓഫിസറുമായ പി.ജെ. സ്റ്റൈജുവിന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി മികച്ച രക്തദാതാവിനുള്ള പുരസ്കാരം സമ്മാനിച്ചു. 45 തവണയിലേറെ രക്തദാനം ചെയ്തിട്ടുള്ള പി.ജെ. സ്റ്റൈജുവിനു രക്തദാനത്തിനു വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിച്ചു പരിപാടികള്‍ നടത്തിയതിനു മുന്‍പ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ പുരസ്കാരം സമ്മാനിച്ചു. സജി മാഞ്ഞാമറ്റം അധ്യക്ഷനായി.

 

Last Updated on Monday, 19 January 2015 10:01

ഏഴു സ്വരങ്ങള്‍ക്കപ്പുറം യേശുദാസ്

yesudasസംഗീത സമനാമമാണ് സഹൃദയ ഭാരതീയന് ഗാനഗന്ധര്‍വന്‍ യേശുദാസ്. ആ സര്‍ഗസംഗീതത്തിന് ഇന്ന് 2015 ജനവരി 10 ശനിയാഴ്ച 75ാം പിറവി ദിനം. ഇക്കുറി ഗാനസമ്രാട്ട് മുഹമ്മദ് റഫിയുടെ 90ാം ജന്മദിനവും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിറന്നാളും (പിറന്ന നാള്‍ധനുമാസ ഉത്രാടം) കഴിഞ്ഞ ഡിസംബര്‍ 24 ബുധനാഴ്ച ഒന്നിച്ചുവന്നതും സിനിമാസംഗീതശ്രുതിചേരലായി! ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ധ്യാനനിരതനായി മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ കുടുംബസമേതം സങ്കല്പം ചെയ്ത്, ഓലകമണ്ഡപമെന്ന സരസ്വതീമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി, ഹോമവേദിയില്‍ 'ചണ്ഡികാഹോമ'ത്തിന്

Last Updated on Sunday, 11 January 2015 10:18

Read more...

ആദരിച്ചു

ഗുരുവായൂര്‍: സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച മേളം കലാകാരന്‍ വെള്ളിത്തിരുത്തി ഉണ്ണിനായര്‍, ഫോക്ലോര്‍ പുരസ്‌കാരം ലഭിച്ച ശാസ്താംപാട്ട് കലാകാരന്‍ മച്ചാട് സുബ്രഹ്മണ്യന്‍ എന്നിവരെ തിരുവെങ്കിടം പാനയോഗം ആദരിച്ചു. പ്രസിഡന്റ് ശശി വാറണാട്ട് അദ്ധ്യക്ഷനായി. ജനു ഗുരുവായൂര്‍, ഗുരുവായൂര്‍ ജയപ്രകാശ്, ബാലന്‍ വാറണാട്ട്, ഹരി കലാനിലയം, ഷണ്‍മുഖന്‍ തെച്ചിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൃഷ്ണയ്യരുടെ നൂറാം പിറന്നാളാഘോഷങ്ങള്‍ക്ക് നിറവാര്‍ന്ന തുടക്കം

krishna iyer 100കൊച്ചി: വാക്കിന്റെയും കേക്കിന്റെയും മധുരം ആവോളം നിറഞ്ഞ ലളിതസുന്ദരമായ ചടങ്ങില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നൂറാം പിറന്നാള്‍ ആഘോഷമായി. അദ്ദേഹത്തിന്റെ വസതിയായ 'സദ്ഗമയ'യുടെ ഇത്തിരിമുറ്റത്ത് പിറന്നാള്‍ മംഗളങ്ങള്‍ നേരാന്‍ പുലര്‍ച്ചെ മുതല്‍ തിരക്കായിരുന്നു. പ്രായത്തിന്റെ അവശതകള്‍ മറന്ന് കൃഷ്ണയ്യര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

Last Updated on Friday, 14 November 2014 15:42

Read more...

75 വയസ്സു പിന്നിട്ടവരെ ആദരിക്കും

ഗുരുവായൂര്‍ : പെന്‍ഷനേഴ്‌സ് യൂണിയന്‍ പൂക്കോട് യൂണിറ്റ് വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് 75 വയസ്സു പിന്നിട്ടവരെ ആദരിക്കും. രാവിലെ പത്തിന് തമ്പുരാന്‍പടി വായനശാലയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ് ഉദ്ഘാടനം ചെയ്യും.

കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ ആദരിച്ചു

ഗുരുവായൂര്‍ : ആറ് പതിറ്റാണ്ടിലേറെയായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്ന് നല്‍കിയ അധ്യാപകനും കവിയും പ്രഭാഷകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ പാനയോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ഗുരുവന്ദനം നടത്തി ആദരിച്ചു. തിരുവെങ്കിടം ക്ഷേത്രസന്നിധിയില്‍ നടന്ന ഗുരുവന്ദന സദസ്സ് മാതൃഭൂമി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സി. ഉത്തമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശശി വാറണാട്ട് അധ്യക്ഷനായി.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News