ഗുരുവായൂര്‍ : ഗുരുവായൂരിലെ പഴയകാല നാടക പ്രവര്‍ത്തകരെ ആദരിക്കാന്‍ നടത്തിയ സാംസ്കാരിക കൂട്ടായ്മ പ്രസിദ്ധ സിനിമാ-നാടക നടന്‍ ശിവജി ഗുരുവായൂര്‍ നിര്‍വ്വഹിച്ചു.
പഴയകാല നാടക പ്രവര്‍ത്തകരായ ഭാര്‍ഗ്ഗവന്‍ പള്ളിക്കര, കെ.എസ്.പുരുഷോത്തമന്‍, സോമന്‍ ഗുരുവായൂര്‍, ഉമ്മര്‍ മാലിക്കുളം, രവി കുളത്തില്‍, സി.വിജയന്‍, സോമന്‍ ചങ്കത്ത്, അരവിന്ദന്‍ ബ്രഹ്മകുളം, ജേക്കബ് മുട്ടത്ത്, ശ്യാം പുല്ലാട്ട്, എന്നിവരെ പരിപാടിയില്‍ ആദരിച്ചു. തുടര്‍ന്ന് ചന്ദ്രന്‍ ചങ്കത്ത് സംവിധാനം ചെയ്ത 'കഥയറിയാതെ' എന്ന ഹോം സിനിമയുടെ പ്രദര്‍ശനവും നടന്നു. സിനിമയില്‍ അഭിനയിച്ച കലാകാരന്മാരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എ.വേണുഗോപാല്‍, രവി ചങ്കത്ത്, രവികുമാര്‍ കാഞ്ഞുള്ളി, ബാലന്‍ വാറണാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പി.ഐ.ലാസര്‍മാസ്റര്‍ സ്വാഗതവും ചന്ദ്രന്‍ നന്ദിയും പറഞ്ഞു.





























Post Comments









