ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്കാരം സപ്താഹ യജ്ഞാചാര്യന്‍ താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിക്ക് (82) നല്‍കും. പൂന്താനം ദിനാഘോഷത്തിന്റെ
ഭാഗമായാണ് പുരസ്കാരം നല്‍കി വരുന്നത്. ഈ വര്‍ഷത്തെ പൂന്താനം ദിനമായ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9.30ന് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് പുരസ്കാര സമര്‍പ്പണം നടത്തും. ഇത് ആറാമത് പുരസ്കാരമാണ്. 25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പ് സ്വദേശിയായ താമരശ്ശേരി ശങ്കരന്‍ ഭട്ടതിരി സപ്താഹ യജ്ഞവേദിയിലെ വേറിട്ട വ്യക്തിത്വമാണ്. സാംസ്കാരിക-ആദ്ധ്യാത്മിക സദസ്സുകളില്‍ പ്രഭാഷണം നടത്തുന്ന ആദരണീയ വ്യക്തിത്വത്തിന് ഉടമയാണ്. ചിറക്കല്‍ രാജാവിന്റെ ഭാഗവതരത്ന ബിരുദം, മദ്രാസിലെ യജ്ഞജ്യോതി ബിരുദം, കേരള സാഹിത്യപരിഷത്തിന്റെ കവിതക്കുള്ള ഒന്നാം സമ്മാനം, വാഴക്കുന്നം സ്മാരക സമിതിയുടെ തോട്ടം അവാര്‍ഡ്, കെ.പി.നാരായണ പിഷാരടി അദ്ധ്യാത്മിക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്കൃതം, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെല്ലാം ഭാഗവത പ്രവചനം നടത്താന്‍ കഴിവുള്ള അപൂര്‍വ്വ പ്രതിഭയാണ്. നിരവധി സ്ത്രോത്ര കൃതികള്‍ രചിച്ചിട്ടുണ്ട്. അനുഗ്രഹീത ഗായകനായും അറിയപ്പെടുന്നുണ്ട്. ഭാഗവതത്തിന്റെ ആശയങ്ങള്‍ ഉള്‍കൊണ്ടു കൊണ്ട് എളിമയോടെ ജീവിക്കുന്നതിലൂടെ ഭാഗവത ധര്‍മ്മം പ്രാവര്‍ത്തികമാക്കിയ വ്യക്തിത്വമായിട്ടാണ് താമരശ്ശേരി ശങ്കരന്‍ ഭട്ടതിരി അറിയപ്പെടുന്നത്. ഭക്തകവിയായിരുന്ന താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി (മുരളി)യാണ് പിതാവ്. മുന്‍വര്‍ഷങ്ങളില്‍ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി, ഡോ.എം. ലീലാവതി, പുതൂര്‍ ഉണ്ണികൃഷ്ണന്‍, പി.ശങ്കുണ്ണി കുട്ടപ്പന്‍, മള്ളിയൂര്‍ ശങ്കരന്‍ ഭട്ടതിരി എന്നിവര്‍ക്കാണ് ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചിട്ടുള്ളത്. പത്രസമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.വേണുഗോപാല്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.രമാദേവി, ഭരണസമിതി അംഗങ്ങളായ എന്‍.രാജു, അഡ്വ.ജി.മധുസൂദനന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.





























Post Comments









