Education News

നാരായണീയം അക്ഷരശ്ലോകമത്സരം

ഗുരുവായൂര്‍: കേരള അക്ഷരശ്ലോക ഫെഡറേഷനും തിരുവെങ്കിടം അക്ഷരശ്ലോക സമിതിയും ചേര്‍ന്ന് അക്ഷരശ്ലോകമത്സരം നടത്തി. 18 പേര്‍ പങ്കെടുത്തു. തങ്കം ഗോപാലകൃഷ്ണന്‍ ഒന്നാം സമ്മാനം നേടി. കേശവന്‍ നമ്പൂതിരി, കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.

ഒഎന്‍ജിസിയില്‍ 873 ഒഴിവുകള്‍

ongcമഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ആന്‍ഡ് നാച്വറല്‍ ഗ്യാസ്കോര്‍പറേഷനില്‍ ഗ്രാജുവേറ്റ്ട്രെയിനി ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി 873 ഒഴിവുകളുണ്ട്.എന്‍ജിനീയറിങ്, ജിയോസയന്‍സസ് വിഭാഗങ്ങളിലായിഗ്രാജുവേറ്റ് ട്രെയിനി തസ്തികയില്‍ 745 ഒഴിവുകളുണ്ട്. ഗേറ്റ്-2015 യോഗ്യത നേടുന്നവര്‍ക്കാണ്അവസരം. ഗ്രാജുവേറ്റ് ട്രെയിനി ഇതര തസ്തികകളിലേക്ക് കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളില്‍ ഓഫിസര്‍ ഉള്‍പ്പെടെ 128 ഒഴിവുകളിലാണ്

Last Updated on Wednesday, 01 April 2015 10:29

Read more...

പാഴാക്കാതിരിക്കാം ഈ ഒഴിവു കാലം

എല്ലാവര്‍ക്കും എല്ലാ വിഷയവും ഒരുപോലെ എളുപ്പമാവണമെന്നില്ല. ചിലര്‍ക്ക് കണക്കായിരിക്കും ഏറ്റവുമിഷ്ടം.എന്നാല്‍ ചില കൂട്ടുകാര്‍ക്ക് കണക്ക് എന്നാല്‍ ബാലികേറാമല യുമായിരിക്കും. ഇഷ്ടമുള്ള വിഷയത്തില്‍ മാത്രം ഉപരിപഠനം നടത്താല്‍ ഇന്നു നമുക്കു സൌകര്യമുണ്ട്. എന്നാല്‍ അതിനു പത്താംക്ളാസും പ്ലസ്ടുവും ജയിക്കണം കേട്ടോ. മുതിര്‍ന്ന കൂട്ടുകാര്‍ക്ക് ഭാവിപ്ലാനിങ്ങിന് ആവശ്യത്തിനു സമയമുണ്ടല്ലോ. പത്താംക്ളാസിലേക്കു ജയിച്ചവര്‍ക്കു പലപ്പോഴുംവെക്കേഷനില്‍ത്തന്നെ ക്ളാസുകളുണ്ടാകും. ട്യൂഷനും മറ്റുമായി.മാര്‍ക്കു കുറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍

Read more...

24 മുതലുള്ള സ്കൂള്‍തല പരീക്ഷകള്‍ ഉച്ചയ്്ക്കു ശേഷം

exam2015തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനു സഹായകമായ വിധത്തില്‍  24 മുതല്‍ 30 വരെയുള്ള സ്കൂള്‍തല പരീക്ഷകള്‍ ഉച്ചയ്്ക്കു ശേഷമാക്കി ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്്ദുറബ്ബ്് പൊതു വിദ്യാഭ്യാസ ഡയറക്്ടര്‍ക്കു (ഡിപിഐ)നിര്‍ദേശം നല്‍കി. പരീക്ഷ ഉച്ചതിരിഞ്ഞാക്കണമെന്ന ഹയര്‍ സെക്കന്‍ഡറി അധികൃതരുടെ അഭ്യര്‍ഥന പൊതു വിദ്യാഭ്യാസ വകുപ്പു തള്ളിയ സാഹചര്യത്തിലാണു പ്രശ്നപരിഹാരത്തിനു മന്ത്രി ഇടപെട്ടത്.

Read more...

മില്‍മയില്‍ 36 ഒഴിവ്

1മില്‍മ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മാര്‍ച്ച് 21.അക്കൌണ്ട്സ് ഒാഫിസര്‍, പഴ്സനല്‍ ഒാഫിസര്‍, മാര്‍ക്കറ്റിങ് ഒാഫിസര്‍,ഡപ്യൂട്ടി എന്‍ജിനീയര്‍(സിവില്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(മെക്കാനിക്കല്‍), ടെക്നിക്കല്‍സൂപ്രണ്ട്(എന്‍ജിനീയറിങ്), ടെക്നീഷന്‍ സൂപ്രണ്ട്(ഡെയറി),

Read more...

മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ മധുരം മലയാളം പദ്ധതി

ഗുരുവായൂര്‍: മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ മധുരം മലയാളം പദ്ധതി തുടങ്ങി. ദയാനന്ദ സാഗര്‍ ബിസിനസ് അക്കാദമി കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ മിഥുന്‍പോള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. സിസ്റ്റര്‍ ഡ്രീസ ഡൊമിനിക് ആധ്യക്ഷ്യം വഹിച്ചു.കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗായത്രി കൃഷ്ണ പത്രം ഏറ്റുവാങ്ങി. സംസ്‌കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ജസ്റ്റിന്‍ പി.ബി., വിദ്യാര്‍ത്ഥിനി പ്രതിനിധി ഗ്രീഷ്മ, ദയാനന്ദസാഗര്‍ കേരള അഡ്മിഷന്‍ കോഓര്‍ഡിനേറ്റര്‍ റജീഷ് കിഷോര്‍, മാതൃഭൂമി പ്രതിനിധി പി.കെ. ഭുവനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Read more...

കേന്‍ കെയര്‍ ക്ലബ്‌ ഉത്ഘാടനം ചെയ്തു

little flower collegeഗുരുവായൂര്‍ : ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ പ്രശസ്ത കാന്‍സര്‍ ചികിത്സാ  വിദഗ്ധന്‍  ഡോ: വി.പി. ഗംഗാധരന്‍ കേന്‍ കെയര്‍ ക്ലബ്‌ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കാന്‍സര്‍ രോഗത്തെകുറിച്ച് ബോധവത്കരണ ക്ലാസ്സും എടുത്തു.

എഫ് സി ഐ 4318 ഒഴിവ്

fciപൊതുമേഖലാ സ്ഥാപനമായഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. വിവിധ സോണുകളിലായി 4318 ഒഴിവുകളാണുള്ളത്.കേരളമുള്‍പ്പെടുന്ന സൌത്ത്സോണില്‍ 1194 ഒഴിവുകളുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് ണ്ടണ്ടണ്ട(ജനറല്‍/അക്കൌണ്ട്സ്/ടെക്നിക്കല്‍/ഡിപ്പോ), അസിസ്റ്റന്റ്ഗ്രേഡ് ണ്ടണ്ട, ടൈപ്പിസ്റ്റ്(ഹിന്ദി) എന്നീ തസ്തികകളിലാണ്അവസരം.

Last Updated on Thursday, 19 February 2015 10:32

Read more...

എന്‍ടിപിസിയില്‍ 120 എക്സിക്യൂട്ടീവ് ട്രെയിനി ;തിരഞ്ഞെടുപ്പ് ഗേറ്റ് 2015 വഴി

പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ലിമിറ്റഡില്‍എക്സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഇലക്ട്രിക്കല്‍,ഇന്‍സ്ട്രമെന്റേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി 120 ഒഴിവുകളുണ്ട്.ഗേറ്റ് 2015 വഴിയാണു തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് മൂന്ന്.യോഗ്യത: കുറഞ്ഞത് 65%മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം/എഎംഐഇ.ഫലം പ്രതീക്ഷിക്കുന്നഅവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കുംഅപേക്ഷിക്കാം. എന്നാല്‍അവര്‍ മുന്‍ സെമസ്റ്റര്‍/ വര്‍ഷങ്ങളില്‍ 65% മാര്‍ക്കു നേടിയിരിക്കണം. പട്ടികവിഭാഗം/വികലാംഗര്‍ക്കു കുറഞ്ഞത് 55% മാര്‍ക്ക്മതി.

Read more...

മണ്ടന്‍ ചോദ്യങ്ങളുമായി ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഇംഗ്ലിഷ് മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പലതും മണ്ടത്തരമെന്ന് ആക്ഷേപം. പ്രമുഖ അധ്യാപക സംഘടന തയാറാക്കിയ ചോദ്യക്കടലാസിലാണ് യുക്തിരഹിതമായ ചോദ്യങ്ങളുള്ളത്.ഭാവിയില്‍ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു ചേരുന്ന ജീവിത പങ്കാളിയെ അന്വേഷിക്കേണ്ടിവരുമെന്നും ഈ സാഹചര്യത്തില്‍ ഭാവി ജീവിത പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തെല്ലാമാണെന്നും 80 വാക്കില്‍ കുറയാതെ എഴുതാനാണ് ഒരു ചോദ്യം. ആന്റണ്‍ ചെഖോവിന്റെ ദ ലോട്ടറി ടിക്കറ്റ് എന്ന കഥയുടെ ചുവടു പിടിച്ചാണ് ഈ ചോദ്യം.

Read more...

എല്‍.കെ.ജി. പ്രവേശനം

ഗുരുവായൂര്‍: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അടുത്ത വര്‍ഷത്തേക്ക് എല്‍.കെ.ജി. ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ 8 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നല്‍കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബിഎസ് പ്രവേശനം

കഴിഞ്ഞ 105 വര്‍ഷമായി ശാസ്ത്രസാങ്കേതിക മേഖലകളിലെ ഉപരിപഠന-ഗവേഷണ രംഗങ്ങളില്‍ ഗുണമേന്മയുടെ പര്യായമായി നിലകൊള്ളുന്ന ശ്രേഷ്ഠസ്ഥാപനമാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സയന്‍സ്. ബാച്ലര്‍ ബിരുദമെങ്കിലും ഇല്ലാത്തവര്‍ക്ക് 2011 വരെ അവിടെ പ്രവേശനമില്ലായിരുന്നു. ലക്ഷക്കണക്കിനു സയന്‍സ് വിദ്യാര്‍ഥികളുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചുകൊണ്ടു പ്ളസ്ടുക്കാര്‍ക്ക് അവിടെ പ്രവേശിക്കാന്‍ സൌകര്യമൊരുക്കി.ശാസ്ത്രഗവേഷണം മുഖമുദ്രയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആറു വിഷയങ്ങളില്‍ നാലുവര്‍ഷം വീതം ദൈര്‍ഘ്യമുള്ള 'ബാച്ലര്‍ ഓഫ് സയന്‍സ്(റിസര്‍ച്) പ്രോഗ്രാമുകള്‍ നടത്തുന്നു.

Read more...

എസ്എസ്എല്‍സി പരീക്ഷാര്‍ഥികളുടെ ലിസ്റ്റ് തിരുത്താം

മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയെഴുതു ന്നവരുടെ ലിസ്റ്റ് തിരുത്താനുള്ള സോഫ്റ്റ്വെയര്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. എസ്എസ്എല്‍സി-2015 സ് കൂള്‍ ലോഗിന്‍ എന്ന ലിങ്ക് ക്ളിക്ക് ചെയ്തോ http://sslcexamkerala.gov.in/SSLC2015/   എന്ന വെബ്സൈറ്റില്‍ നിന്നു ലോഗിന്‍ ചെയ്തോ ഇൌ വര്‍ഷം റജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരം ഹെഡ്മാസ്റ്റര്‍മാര്‍ക്കു ലഭിക്കും. ഒാരോ ഹെഡ്മാസ്റ്റര്‍മാരും 29ന് അഞ്ചിനു മുന്‍പായി എല്ലാ തിരുത്തലുകളും വരുത്തി എന്ന് ഉറപ്പാക്കണം.

Read more...

ശ്രീചിത്രയില്‍ ഒഴിവ്

തിരുവനന്തപുരം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളുണ്ട്. ഒാണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി അഞ്ച്. പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലാണ് ഒഴിവുകള്‍.

Last Updated on Thursday, 22 January 2015 11:02

Read more...

കെല്‍ട്രോണില്‍ അക്കാദമിക് പ്രോജക്ട്

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വളാഞ്ചേരി നോളജ് സെന്ററില്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റോടുകൂടി അക്കാദമിക്ക് പ്രോജക്ട് ചെയ്യാനുള്ള അവസരം.ബിരുദം, ബിഇ/ബിടെക്ക്(ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും താഴെപ്പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക.വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ആയിഷ ഷോപ്പിങ് കോംപ്ളക്സ്, വളാഞ്ചേരി, മലപ്പുറം. ഫോണ്‍: 8943569054

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൃശ്ശൂര്‍: അത്താണി സി മെറ്റില്‍ താത്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രോജക്ട് സ്റ്റാഫ് എ.യിലേക്ക് 2, പ്രോജക്ട് സ്റ്റാഫ് ബി.യിലേക്ക് 1, പ്രോജക്ട് സ്റ്റാഫ് സി.യിലേക്ക് 4 എന്നിങ്ങനെയാണ് ഒഴിവുകള്‍.പ്രോജക്ട് സ്റ്റാഫ് എ.ക്കു വേണ്ട കുറഞ്ഞ യോഗ്യത: ഇന്‍സ്ട്രുമെന്റേഷനിലോ, ഇലക്ട്രിക്കലിലോ ഇലക്ട്രോണിക്‌സിലോ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം. ശന്പളം: 16,000 രൂപ. പ്രായപരിധി: 2014 ഡിസംബര്‍ 31ന് 28 വയസ്സ് കവിയരുത്.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News