Make GuruvayurOnline your homepage

ടി ടി ശിവദാസന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ഗീതാഗോപി വൈസ് ചെയര്‍മാന്‍

  • PDF

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍മാനായി 43ാം വാര്‍ഡ് കൌണ്‍സിലര്‍  സിപിഎമ്മിലെ ടി ടി ശിവദാസനെയും വൈസ് ചെയര്‍മാനായി 25ാം വാര്‍ഡ് കൌണ്‍സിലര്‍ സിപിഐയിലെ ഗീതാഗോപിയെയും തെരഞ്ഞെടുത്തു. രാവിലെ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) കെ എന്‍ രവീന്ദ്രന്‍ വരണാധികാരിയായി. 43അംഗ കൌണ്‍സിലില്‍ ടി ടി ശിവദാസന് 24 വോട്ടും എതിര്‍ സ്ഥാനാഥി യുഡിഎഫിലെ കോണ്‍ഗ്രസിലെ പത്മിനി ഗംഗാധരന് 16വോട്ടും ലഭിച്ചു. ശിവദാസന്റെ പേര് ആര്‍ വി ഷെരീഫ് നിര്‍ദേശിച്ചു. കെ എ ജേക്കബ് പിന്തുണച്ചു. പത്മിനി ഗംഗാധരന്റെ പേര് പി കെ അഅബ്ദുള്‍ജലീല്‍ നിര്‍ദേശിച്ചു. കെപിഎ റഷീദ് പിന്തുണച്ചു. ഭരണപക്ഷത്ത് എല്‍ഡിഎഫിലെ ഒരു വോട്ടും പ്രതിപക്ഷത്ത് യുഡിഎഫിലെ ഒരു വോട്ടും അസാധുവായി. ഭരണപക്ഷത്ത് സിപിഐയിലെ എ എം ഷെഫീര്‍ ബാലറ്റില്‍ ഒപ്പിടാത്തതിനാലും പ്രതിപക്ഷത്ത് സിഎംപിയിലെ അഡ്വ.ആര്‍ വി അബ്ദുള്‍മജീദ് ബാലറ്റില്‍ പേരും ഒപ്പും രേഖപ്പെടുത്താത്തതിനാലാണ് വോട്ട് അസാധുവായത്. പ്രതിപക്ഷത്ത് ബിജെപിയുടെ ഏക അംഗം തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വോട്ടെടുപ്പ് നിരസിക്കുന്നതായി അദ്ദേഹം റിട്ടേണിംങ് ഓഫീസര്‍ക്ക് എഴുതി നല്‍കി.
    ഉച്ചതിരിഞ്ഞ് മൂന്നിന് ചെയര്‍മാന്‍ ടി ടി ശിവദാസിന്റെ അധ്യക്ഷതയില്‍ നടന്ന കൌണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) കെ എന്‍ രവീന്ദ്രന്‍ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിലാണ് ഗീതാഗോപിയെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഗീതാഗോപിയ്ക്ക് 25ഉം പ്രതിപക്ഷ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ മുട്ടത്ത് റോസിയ്ക്ക് 17ും വോട്ടുകള്‍ ലഭിച്ചു. ഇതിലും ബിജെപി അംഗം വിട്ടു നിന്നു.
     മുന്‍ സിപിഎം പൂക്കോട് ലോക്കല്‍ സെക്ക്രട്ടറിയായ ശിവദാസന്‍ സിപിഎം ഏരിയ കമ്മറ്റി അംഗവും ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറുമാണ്. ശിവദാസന്‍ തന്റെ കന്നി വിജയത്തിലൂടെയാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
    മഹിളാ സംഘം ജില്ലാ കമ്മറ്റി അംഗവും മണ്ഡലം പ്രസിഡണ്ടുമായ ഗീതാഗോപി സിപിഐ മണ്ഡലം സെക്ക്രട്ടറിയറ്റ് അംഗവുമാണ്. തുടര്‍ച്ചയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഗീതാഗോപി മുമ്പ് ഒരു തവണ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാനും രണ്ടു തവണ നഗരസഭ ചെയര്‍പേഴ്സനും ആയിട്ടുണ്ട്. ചെയര്‍മാന്‍ ഹരിജന്‍(ജനറല്‍)ഉം വൈസ് ചെയര്‍മാന്‍ വനിതാ സംവരണവുമാണ് ഗുരുവായൂരില്‍.
   
 

Last Updated on Tuesday, 09 November 2010 12:21

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Election2010 ടി ടി ശിവദാസന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ഗീതാഗോപി വൈസ് ചെയര്‍മാന്‍