Make GuruvayurOnline your homepage

അക്ഷരശ്ലോകം: ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണമുദ്ര ഡോ. അനൂപ്കുമാറിന്

  • PDF

ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി ദേവസ്വം നടത്തിയ അഖിലകേരള അക്ഷരശ്ലോകമത്സരത്തില്‍ ഒന്നാംസമ്മാനമായ ഒരു പവന്റെ ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണപ്പതക്കം കുണ്ടൂര്‍ സ്മാരകസദസ്സിലെ ഡോ. ടി.എന്‍. അനൂപ്കുമാര്‍ നേടി.
രണ്ടാംസമ്മാനമായ നാല് ഗ്രാം സ്വര്‍ണ്ണമുദ്ര പെരുമനത്തിലെ കെ. വിവേക് നേടി. മൂന്നാംസമ്മാനം രണ്ട് ഗ്രാം സ്വര്‍ണപ്പതക്കം പാലക്കാട് ചുനങ്ങാട് സ്വദേശി ടി. വിദ്യയ്ക്കും ലഭിച്ചു.
ദേവസ്വം ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പതക്കങ്ങള്‍ സമ്മാനിച്ചു. ഭരണസമിതിയംഗം അഡ്വ. മധുസൂദനന്‍പിള്ള അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍, എം. രാജു, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍, പബ്ലിക്കേഷന്‍ മാനേജര്‍ വി. മുരളി എന്നിവര്‍ സംസാരിച്ചു.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Entertainment News അക്ഷരശ്ലോകം: ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണമുദ്ര ഡോ. അനൂപ്കുമാറിന്