ഗുരുവായൂര്‍: ലാസ്യനടന രൂപമായ മോഹിനിയാട്ടത്തിന് പൌരുഷ ഭാവം നല്‍കി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം. ഇന്നലെ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കി
ലാസ്യനടന രൂപമായ മോഹിനിയാട്ടത്തിന് പൌരുഷ ഭാവം നല്‍കി നൃത്തകലാ രംഗത്ത് വ്യത്യസ്ഥത തീര്‍ത്തത്. നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കി സ്വന്തമായി ചിട്ടപ്പെടുത്തിയാണ് അരങ്ങില്‍ വിസ്മയം തീര്‍ത്തത്. മോഹിനിയാട്ടത്തിന്റെ അടവുകള്‍ക്ക് പ്രാധാന്യം കൊടുത്തു ചെയ്യുന്ന ചൊല്‍ക്കെട്ടോടെയാണ് നൃത്തം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന പുതിയ ഭാവത്തിലുള്ള മോഹിനിയാട്ടം ആസ്വദിക്കാന്‍ തിരക്കേറെയുണ്ടായിരുന്നു. ആര്‍.എല്‍.വി രാമകൃഷ്ണന്‍ തൃപ്പുണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മോഹിനിയാട്ടത്തില്‍ ഡിപ്ളോമ ആന്റ് പോസ്റ്റ് ഡിപ്ളോമയും, എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് ഓന്നാം റാങ്കോടെ മോഹിനിയാട്ടത്തില്‍ എം.എയും, കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ നിന്ന്് ഓന്നാം റാങ്കോടെ മോഹിനിയാട്ടത്തില്‍ എം.ഫില്ലും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡോ.എന്‍.കെ ഗീതയുടെ കീഴില്‍ മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടാനുള്ള പരിമ്രത്തിലാണ്. ചരിത്രത്തിലാദ്യമായാണ് മോഹിനിയാട്ടത്തില്‍ നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കി രംഗാവതരണം നടന്നതെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ അവകാശപ്പെട്ടു. വിജീഷ് തൃശൂര്‍(വായ്പാട്ട്), വേണു കുറുമശേരി (മൃദംഗം), മുരളി (വീണ), മുരളി നാരായണന്‍(ഫ്ളൂട്ട്), ആര്‍.എല്‍.വി സുന്ദരന്‍ & കലാമണ്ഡലം അക്ഷര(നാട്ടുവാംഗം) എന്നിവര്‍ പക്കമേളമൊരുക്കി.





































