Make GuruvayurOnline your homepage

തട്ടകത്ത് കൊയ്ത്തുത്സവം ഗ്രീന്‍ ആര്‍മിക്ക് ലഭിച്ചത് ടണ്‍ കണക്കിന് നെല്ല്

  • PDF

ഗുരുവായൂര്‍: കണ്ടാണശ്ശേരി തട്ടകത്തെ പാടത്ത് ഇത്തവണത്തെ വിളവെടുപ്പിന് 70ഓളം ടണ്‍ നെല്ലാണ് ഗ്രീന്‍ ആര്‍മി കൊയ്തെടുത്തത്.

കോവിലന്റെ 'തട്ടകം'ത്തിലൂടെ പ്രസിദ്ധമായ ഈ പാടം വര്‍ഷങ്ങളായി വിളവിറക്കാതെ കിടക്കുകയായിരുന്നു. നല്ല മേനിയില്‍ വിളവുണ്ടായതില്‍ ആഹ്ളാദത്തിലാണ് കര്‍ഷകര്‍. കൃഷിയിറക്കാന്‍ ആളില്ലാതെ കിടന്നിരുന്ന ഈ പാടത്ത് വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി കൃഷിയിറക്കാന്‍ സന്നദ്ധമാകുകയായിരുന്നു. ഏതാണ്ട് നൂറ്റിപ്പത്ത് ദിവസത്തിനകം തട്ടകം പാടത്ത് വിളഞ്ഞത് 70 ടണ്‍ നെല്ലാണ്. നെല്‍കൃഷി ലാഭകരമായി തന്നെ ചെയ്യാമെന്നതിന് ഉദാഹരണമായിരുന്നു ഈ വിളവെടുപ്പ്. കണ്ടാണശ്ശേരി പാടശേഖര സംഘം കൃഷിയിറക്കാന്‍ നേതൃത്വം നല്‍കി. മഹേഷ് പാലിയത്ത്, ഉണ്ണികൃഷ്ണന്‍ കണ്ടാണശ്ശേരി രവീന്ദ്രന്‍ നായര്‍ പാലിയത്ത് തുടങ്ങിയവര്‍ കൃഷിയിറക്കലിന് നേതൃത്വം നല്‍കി.

 

Last Updated on Friday, 03 February 2012 18:12

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News General News തട്ടകത്ത് കൊയ്ത്തുത്സവം ഗ്രീന്‍ ആര്‍മിക്ക് ലഭിച്ചത് ടണ്‍ കണക്കിന് നെല്ല്