Municipality News

നഗരസഭ കൌണ്‍സില്‍: എസ്റ്റിമേറ്റ് നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗുരുവായൂര്‍ : നഗരസഭ കൌണ്‍സിലില്‍ കിഴക്കേനട പാര്‍ക്കിങ് ഗ്രൌണ്ട് നവീകരണത്തിന്റെ എസ്റ്റിമേറ്റ് യോഗത്തില്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു പ്രതിപക്ഷം കൌണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. 68 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പാര്‍ക്കിങ് ഗ്രൌണ്ടിന്റെ എസ്റ്റിമേറ്റും ഫയലുകളും സമര്‍പ്പിക്കാതെ അജന്‍ഡ പാസാക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ കൌണ്‍സിലര്‍മാരായ കെ.പി.എ. റഷീദ്, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, ഉണ്ണിക്കൃഷ്ണന്‍ കാഞ്ഞുള്ളി, മേരി ലോറന്‍സ് എന്നിവര്‍ അറിയിച്ചു.

Read more...

അടിയന്തര കൗണ്‍സില്‍ പ്രഹസനം യു.ഡി.എഫ്.

ഗുരുവായൂര്‍: നഗരസഭ ചൊവ്വാഴ്ച വിളിച്ചുകൂട്ടിയ അടിയന്തര കൗണ്‍സില്‍ യോഗം പ്രഹസനമായിരുന്നെന്ന് യു.ഡി.എഫ്. മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ലോക ബാങ്ക് സഹായമായ 89,00,000 രൂപ ഉത്തരവാദക്കുറവുമൂലം കഴിഞ്ഞത്തവണത്തേതു പോലെ നഗരസഭയ്ക്ക് നഷ്ടപ്പെടാനിടയായാല്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് യോഗം കുറ്റപ്പെടുത്തി. ആര്‍.വി. അബ്ദുള്‍ റഹീം ഉദ്ഘാടനം ചെയ്തു. ജലീല്‍ പൂക്കോട് അദ്ധ്യക്ഷനായി.

നഗരസഭാ ബജറ്റ് ചര്‍ച്ച: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ വിമര്‍ശം

ഗുരുവായൂര്‍ : നഗരസഭയുടെ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങളുടെ പോരായ്മ യു.ഡി.എഫ്.യോഗത്തില്‍ കടുത്ത വിമര്‍ശത്തിനിടയാക്കി. നഗരസഭയുടെ ഇത്തവണത്തെ ബജറ്റ് പുസ്തകം 'സ്‌പൈറല്‍ ബൈന്‍ഡിങ്' നടത്തിയിട്ടുള്ളതാണ്. അതിനെപ്പോലും ചോദ്യംചെയ്യാത്തതിനെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വിമര്‍ശിച്ചത്. പുസ്തകത്തിന്റെ പുറംചട്ടപോലും ശ്രദ്ധിക്കാത്തവര്‍ എങ്ങിന ഉള്ളിലെ കാര്യങ്ങള്‍ വിലയിരുത്തുന്നു

Read more...

മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം

ഗുരുവായൂര്‍: നഗരസഭയില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി.ഏപ്രില്‍, മെയ് മാസങ്ങളില്‍ നഗരസഭാ പ്രദേശത്തെ എല്ലാ കാനകളും വൃത്തിയാക്കും.അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. എല്ലാ വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സേവകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപവത്ക്കരിക്കും. പൊതു കിണറുകള്‍ ശുചീകരിക്കും. അവ ക്ലോറിനേറ്റ് ചെയ്യും. പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകള്‍ പ്രയോജനപ്പെടുത്തി അജൈവ മാലിന്യസംസ്‌ക്കരണം കുറ്റമറ്റതാക്കും.

Read more...

ഗുരുവായൂര്‍ പുഷ്‌പോത്സവം സമാപിച്ചു

ഗുരുവായൂര്‍: നഗരസഭാ പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും സമാപിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മഹിമ രാജേഷ് അദ്ധ്യക്ഷയായി. കെ.പി. വിനോദ്, കെ.എ. ജേക്കബ്, ലതാ രാധാകൃഷ്ണന്‍, രാഗി എസ്. വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗുരുവായൂര്‍ പുസ്തകോത്സവവും സമാപിച്ചു. ചരിത്രകാരന്‍ പ്രൊഫ. ഇ. രാജന്‍ ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ടി.ടി. ശിവദാസ്, വിശ്വഭദ്രാനന്ദസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു

Read more...

ഗുരുവായൂര്‍ നഗരസഭ: പുഷ്‌പോത്സവം നാളെ മുതല്‍

ഗുരുവായൂര്‍: ഉത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും 2 മുതല്‍ 11വരെ നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നിശാഗന്ധി സര്‍ഗ്ഗോത്സവം നടന്‍ കലാഭവന്‍ മണി ഉദ്ഘാടനം ചെയ്യും.ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന കൊട്ടിപ്പാടി സ്സേവയോടെയാണ് സര്‍ഗ്ഗോത്സവം മിഴിതുറക്കുക. 3ന് തൊടുപുഴ ലോഗോ ബീറ്റ്‌സിന്റെ ഗാനമേള, 4ന് പിന്നണി ഗായിക സിതാരയുടെ ഗസല്‍ നൈറ്റ്, 5ന് കെ.പി.എ.സി.യുടെ ' നീലക്കുയില്‍ ' നാടകം, 6ന് നാട്ടുഗരിമ,

Read more...

ഗുരുവായൂരില്‍ പുസ്തകോല്‍സവം നാളെ ആരംഭിക്കും

ഗുരുവായൂര്‍ : ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി നഗരസഭ വായനശാല അങ്കണത്തില്‍ ഇന്നു മുതല്‍ പുസ്തകോല്‍സവം ആരംഭിക്കും. വൈകിട്ട് അഞ്ചിനു ഡോ. എസ്.കെ. വസന്തന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനാകും. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകുമെന്നു സംഘാടക സമിതി ഭാരവാഹികളായ ടി.ടി. ശിവദാസന്‍, എം. കൃഷ്ണദാസ്, ആര്‍.വി. ഷെരീഫ് എന്നിവര്‍ അറിയിച്ചു.

രാണ്ടാം ഘട്ട ആശ്രയ പദ്ധതി യോഗം ചേര്‍ന്നു

ashraya paddhathiഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട ആശ്രയ പദ്ധതി ഗുണഭോക്താക്കളുടെ  യോഗം ചേര്‍ന്നു.   യോഗം നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉത്ഘാടനം ചെയ്തു.   മഹിമ രാജേഷ്, കെ.പി.എ. റഷീദ്, കെ.കെ. ജേക്കബ്,  ജോളി ബേബി, ലളിത, ബിന്ദു എന്നിവര്‍ സംസാരിച്ചു

നഗരാസൂത്രണം പഠിക്കാന്‍ പുനെ വിദ്യാര്‍ഥി സംഘം ഗുരുവായൂരില്‍

ഗുരുവായൂര്‍ : പുനെയിലെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ എഴുപതോളം വിദ്യാര്‍ഥികള്‍ നഗരാസൂത്രണത്തെ കുറിച്ച് പഠിക്കാന്‍ ഗുരുവായൂരിലെത്തി. തീര്‍ഥാടക നഗരമെന്ന നിലയില്‍ ഇവിടെയെത്തുന്നവര്‍ക്ക്  നഗരസഭയും ദേവസ്വവും ഏര്‍പെടുത്തുന്ന സൌകര്യങ്ങള്‍, ആസൂത്രണങ്ങള്‍ എന്നിവയെക്കുറിച്ചാണ് പഠനം നടത്തുന്നത്. മൂന്നു ദിവസം സംഘം ഗുരുവായൂരിലുണ്ടാകും. പ്രഫ. സ്നേഹല്‍ ബാന്‍സോദ്, പ്രഫ. സോനല്‍ ചോബ്രാഗേഡ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

വികസന മുരടിപ്പ് ഗുരുവായൂര്‍ നഗരസഭയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ഗുരുവായൂര്‍: കഴിഞ്ഞ 14 വര്‍ഷമായി എല്‍.ഡി.എഫ്. ഭരിക്കുന്ന ഗുരുവായൂര്‍ നഗരസഭയില്‍ വികസന മുരടിപ്പും ദുര്‍ഭരണവും ചൂണ്ടിക്കാട്ടി നഗരസഭാ ഓഫീസിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.2000 ത്തില്‍ യു.ഡി.എഫ്.അധികാരം ഒഴിയുമ്പോളുണ്ടായിരുന്ന വികസനങ്ങള്‍ക്കപ്പുറമായി യാതൊന്നും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പടിഞ്ഞാറെ നടയിലെ ബെല്‍മൗത്ത് ഷോപ്പിങ് കോംപ്ലക്‌സ്, ചൂല്‍പ്പുറത്തെ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്, ഇന്‍ഡസ്ട്രിയല്‍ എസറ്റേറ്റ്, വനിതാ വ്യവസായ കേന്ദ്രം,രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാള്‍, ഇം.എം.എസ്. ഭവനപദ്ധതി തുടങ്ങിയവയെല്ലാം ഇപ്പോഴും ഓരോ വര്‍ഷത്തെയും ബജറ്റുകളിലെ സ്വപ്‌ന പദ്ധതികളാണ്.

Last Updated on Saturday, 07 February 2015 10:27

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Muncipality News