ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ കെട്ടിട നികുതി വര്‍ധിപ്പിച്ചു. വീടുകള്‍ക്ക് ചതുരശ്ര മീറ്ററിന് 10രൂപയാണ് പുതുക്കിയ നികുതി. ഹോട്ടല്‍, റസ്റ്റോറന്റ്, കടകള്‍ എന്നിവ്ക്ക് 100ചതുരശ്ര മീറ്ററിന് 60രൂപയും 100നുമുകളില്‍ 80രൂപയയുമാണ്. ഷോപ്പിംങ് മാളുകള്‍, സൂപ്പര്‍ മാര്‍റ്റുകള്‍ എന്നിവയ്ക്ക് 200ചതുരശ്ര മീറ്റര്‍ വരെ 65രൂപയും അതിനു മുകളില്‍ 120രൂപ. ഓഫീസുകള്‍ക്ക് 65രൂപ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 12 രൂപ, ആസ്പത്രികള്‍ക്ക് 15രൂപ, ലോഡ്ജുകള്‍, സിനിമാശാല എന്നിവയ്ക്ക് 40രൂപ, റിസോര്‍ട്ടിന് 90രൂപ, മേല്‍ത്തരം വ്യവസായത്തിന് 60രൂപ, ഇടത്തരം വ്യവസായത്തിന് 25രൂപയുമാണ് ചതുരശ്ര മീറ്ററിന് പുതുക്കിയ നികുതി.







































