Make GuruvayurOnline your homepage

ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യമേള ഇന്ന്

  • PDF

ഗുരുവായൂര്‍: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യമേള 3, 11 തീയതികളില്‍ നടക്കും. 3ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ സ്ത്രീകള്‍ക്കായി സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് ടൗണ്‍ ഹാളില്‍ നടക്കും. റീജണല്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. 11ന് ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സാ വിഭാഗങ്ങളില്‍ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പാണ്. രക്തപരിശോധന, ഇ.സി.ജി. സംവിധാനങ്ങള്‍, രക്തസമ്മര്‍ദ്ദം-പ്രമേഹം അറിയാനുള്ള സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൊര്‍ണൂരിലെ 'ഐക്കോണ്‍സ്' എന്ന സ്ഥാപനത്തിന്റെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക-ശാരീരിക വൈകല്യങ്ങള്‍ക്ക് ചികിത്സയും പരിശോധനയും ആരോഗ്യമേളയില്‍ ഉണ്ടാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അറിയിച്ചു.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Muncipality News ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യമേള ഇന്ന്