ഗുരുവായൂര്‍ നഗരസഭ ആരോഗ്യമേള നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ് അധ്യക്ഷത വഹിച്ചു.
സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ.ശ്രീരാമന്‍, രാഗി എസ്.വാര്യര്‍, കെ.പി.വിനോദ്, ജനകീയ ആസൂത്രണം കണ്‍വീനര്‍ സി.കെ.സദാനന്ദന്‍, പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അച്ചുതന്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ സെക്രട്ടറി പി.ഐ.ആന്‍റോ, ഡോ.സി.ജെ.ജേക്കബ് എന്നിവര്‍ സംസാരിച്ചു. എയ്ഡ്സ് രോഗപ്രതിരോധത്തെ കുറിച്ച് ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി.കെ.രാജു, ജീവിത ശൈലീരോഗങ്ങളെ കുറിച്ച് ഡോ.എസ്.അമ്മിണി എന്നിവര്‍ ക്ളാസെടുത്തു. എന്‍.ആര്‍.എച്ച്.എം, ജില്ലാ ടി.ബി.സെനന്റര്‍, ഐ.സി.ടി.എസ്, ആക്ട്സ് എന്നിവയുടെ പ്രദര്‍ശന സ്റാളുകളും ഉണ്ടായിരുന്നു. 2500 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സൌജന്യ ലാബ് പരിശോധന, മരുന്ന് വിതരണം എന്നിവയും ഉണ്ടായിരുന്നു.
(അടിക്കുറിപ്പ്: ഗുരുവായൂര്‍ നഗരസഭ ആരോഗ്യമേള നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു)







































