ഗുരുവായൂര്‍: ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി നടപ്പാക്കുന്ന 50 കോടി രൂപയുടെ കുടിവെള്ളപദ്ധതിയുടെ നിര്‍മ്മാണപുരോഗതി രണ്ടു നഗരസഭകളുടെയും ചെയര്‍മാന്മാര്‍ പരിശോധന നടത്തി.
കരുവന്നൂര്‍ പുഴയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.കെ. സതീരത്‌നം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്.
പദ്ധതിയുടെ ഭാഗമായി പണിതുവരുന്ന കരുവന്നൂര്‍ പുഴയിലെ കിണര്‍, വെള്ളാനിയിലെ ശുദ്ധീകരണശാല, മുറ്റിച്ചൂര്‍ പുഴയില്‍ സ്ഥാപിക്കുന്ന എച്ച്.ഡി.പി.ഇ. പൈപ്പ്‌ലൈന്‍ തുടങ്ങിയവയാണ് സംഘം പരിശോധിച്ചത്.
ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ മഹിമ രാജേഷ്, ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, പദ്ധതി നിര്‍വഹണ കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ നമ്പ്യാര്‍ എന്നിവരും വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍മാരും ഒപ്പമുണ്ടായിരുന്നു.
യു.ഐ.ഡി.എസ്.എസ്.എം.ടി. പ്രകാരമുള്ള പദ്ധതിക്ക് 50.45 കോടി രൂപയാണ് ചെലവ്.







































