ഗുരുവായൂര്‍:എസ്.എന്‍.ഡി.പി. യോഗം ഗുരുവായൂര്‍ യൂണിയന്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തു. കാരയില്‍ പ്രകാശന്‍ (ഗുരുവായൂര്‍ സൗത്ത് ശാഖ), കറുത്തേടത്ത് അശോകന്‍ (മാമ ബസാര്‍), തോട്ടുപ്പുറത്ത് ഗോപി (ഞമനേങ്ങാട്), വിമലാനന്ദന്‍ (ഊരകം), കുറ്റിയില്‍ പ്രധാന്‍ (തിരുവത്ര), തറയില്‍ ശ്രീനിവാസന്‍ (അകലാട്), ഉണ്ണികൃഷ്ണന്‍ കോടത്തൂര്‍ (നെന്മിനി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. യൂണിയന്‍ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്‍ അദ്ധ്യക്ഷനായി. ബേബിറാം, പി.എ. സജീവന്‍, കണ്ടരാശ്ശേരി വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.







































