Make GuruvayurOnline your homepage

Pilgrim News

തിരുവെങ്കിടാചലപതിയുടെ ആറാട്ട് ഭക്തിസാന്ദ്രം; ബ്രഹ്മോത്സവം കൊടിയിറങ്ങി

  • PDF

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവം വ്യാഴാഴ്ച രാത്രി ആറാട്ടോടെ സമാപിച്ചു. ഗ്രാമപ്രദക്ഷിണത്തിന് ശേഷമായിരുന്നു തിരുവെങ്കിടാചലപതിയുടെ ആറാട്ട്. പുണ്യനദികളെ ആവാഹിച്ച തീര്‍ത്ഥക്കുളത്തില്‍

Read more...

മമ്മിയൂരില്‍ മുറഹോമം തുടങ്ങി

  • PDF

ഗുരുവായൂര്‍:മമ്മിയൂര്‍ ക്ഷേത്രത്തില്‍ മുറഹോമം തുടങ്ങി. സുകൃതഹോമം 14ന് തുടങ്ങും. തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടാണ് മുഖ്യകാര്‍മികന്‍.

ക്ഷേത്രം നവീകരിക്കും

  • PDF

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ തിരുവമ്പാടി ക്ഷേത്രം പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ക്ഷേത്രസേവാസമിതി തീരുമാനിച്ചു. ഭാരവാഹികളായി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (പ്രസി.), ശിവദാസന്‍ (വൈ.പ്രസി.), ബാലകൃഷ്ണന്‍ (സെക്ര.), ഹരിഹരന്‍ (ജോ.സെക്ര.), ഹരിദാസ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

തിരുവെങ്കിടാചലപതി ബ്രഹ്മോത്സവം കൊടിയേറി

  • PDF

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവം കൊടിയേറി. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് ചടങ്ങ് നിര്‍വഹിച്ചു. മെയ് 3ന് ആറാട്ടോടെ ബ്രഹ്മോത്സവം സമാപിയ്ക്കും. ഉത്സവഭാഗമായി ആധ്യാത്മിക,

Last Updated on Monday, 30 April 2012 12:21

Read more...

തിരുവെങ്കിടം ക്ഷേത്രത്തില്‍ ബ്രഹ്മോത്സവത്തിന് ഇന്ന് കൊടിയേറും

  • PDF

ഗുരുവായൂര്‍:തിരുവെങ്കിടം ക്ഷേത്രത്തില്‍ ബ്രഹ്മോത്സവത്തിന് ശനിയാഴ്ച രാത്രി ഏഴിന് കൊടിയേറും. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് ചടങ്ങ് നിര്‍വഹിക്കും. വൈകീട്ട് ആധ്യാത്മികസമ്മേളനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. മെയ് മൂന്നിന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

പെരുന്തട്ട ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം സമാപിച്ചു

  • PDF

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ ശ്രീമഹാരുദ്രയജ്ഞം ബുധനാഴ്ച വസോര്‍ധാരയോടെ സമാപിച്ചു. രാവിലെ തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ആലക്കാട്ടൂര്‍ നാരായണന്‍ നമ്പൂതിരി,

Read more...

ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നാളെ ദേശപൊങ്കാല

  • PDF

ഗുരുവായൂര്‍:ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദേശപൊങ്കാലയും പ്രതിഷ്ഠാദിനാഘോഷവും വ്യാഴാഴ്ച നടക്കും. രാവിലെ 7ന് പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. 11ന് പൊങ്കാല ദേവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അന്നദാനം, ഉച്ചതിരിഞ്ഞ് സാംസ്‌കാരിക സമ്മേളനം, കാലപരിപാടികള്‍, ചുറ്റുവിളക്ക്, കേളി എന്നിവയുണ്ടാകും.

ശങ്കരയജന്തി നാളെ

  • PDF

ഗുരുവായൂര്‍:ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ ശങ്കരജയന്തി ആഘോഷം വ്യാഴാഴ്ച നടക്കും. രാവിലെ വിശേഷാല്‍ പൂജ, ഭസ്മാഭിഷേകം, ഇളനീര്‍ അഭിഷേകം, നവകം, പഞ്ചഗവ്യം എന്നിവയുണ്ടാകും. 11ന് അന്നദാനം തുടങ്ങും. വൈകീട്ട് ഗുരുവായൂര്‍

Read more...

കാവീട് തിരുനാള്‍ ആഘോഷിച്ചു

  • PDF

ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു. രാവിലെ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസ് എടക്കളത്തൂര്‍ മുഖ്യകാര്‍മ്മികനായി. ഫാ. വര്‍ഗീസ് കാക്കശ്ശേരി തിരുനാള്‍ സന്ദേശം നല്കി. വെടിക്കെട്ട്, സിനിമാ പ്രദര്‍ശനം എന്നിവയുമുണ്ടായി.

അരീക്കര പ്രതിഷ്ഠാദിനം

  • PDF

ഗുരുവായൂര്‍:അരീക്കര ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ 22ന് തുടങ്ങും. നാഗങ്ങള്‍ക്കും മുത്തപ്പനും വിഷ്ണുമായയ്ക്കും കളം നടക്കും. 26ന് അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കും.

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Pilgrim News