Make GuruvayurOnline your homepage

മഹാഗജപതി

  • PDF

ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തില്‍ നിര്‍മ്മിയ്ക്കുന്ന മഹാശില്പമാണ് മഹാഗജപതി. 108 ആനകളുടെ പുറത്ത് വിരാജിന്ദ്വിരിയ്ക്കുന്ന മഹാഗജപതി ശില്പസങ്കല്‍പം ലോകത്ത് ആദ്യമായിട്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. പഞ്ചഭൂതങ്ങളുടെ പ്രതീകാത്മകമായ ഈ ബ്രഹ്മശില്പം നിര്‍മ്മിക്കുന്നത് കരിമണലിലാണ്. 51 അടി ഉയരവും 23 അടി വീതിയും വരുന്ന മഹാഗജപതിശില്പം പഞ്ചമുഖാകാരത്തോടുകൂ

ടിയതാണ്.

 ഗുരുവായൂര്‍ ദേവസ്വം ആനക്കൊട്ടിലിന്റെ വികസനത്തിനും അദ്ധ്യാത്മിക നഗരസൌന്ദര്യവല്‍ക്കരണത്തിന്റെ ഭാഗവുമായിട്ടാണ് ഈ ശില്പം ചെയ്യപ്പെടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനേകം ടൂറിസ്റുകളും തീര്‍ത്ഥാടകരും ആനത്താവളം സന്ദര്‍ശിക്കുന്നുണ്ട്.

 മുന്‍ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി.എസ്.രഘുരാമന്‍, ചെയര്‍മാന്‍ തോട്ടം രവീന്ദ്രന്‍ എന്നിവരാണ് ഇത്തരമൊരു അപൂര്‍വ്വ ശില്പം ആനത്താവളത്തില്‍ നിര്‍മ്മിക്കണമെന്നുവിഭാവനം ചെയ്തത്. ബഹു.ഗുരുവായൂര്‍ ദേവസ്വം മാനേജിംങ് കമ്മറ്റി 14.4.2011ല്‍ ശില്പനിര്‍മ്മിതിയ്ക്ക് അംഗീകാരവും നല്‍കി. ഗുരുവായൂരിലെ മരപ്രഭു ശില്പം നിര്‍മ്മിച്ച ആലുവാദേശം രാമചന്ദ്രനാണ് മഹാഗജപതിയുടെ രൂപകല്പനയും മുഖ്യശില്പിയും.

 പ്രപഞ്ചത്തിന്റെ പഞ്ചഭൂതാത്മക പ്രാണചൈതന്യത്തിന്റെ ശില്പാവിഷ്കാരമാണ് മഹാഗജപതിശില്പം എന്നു മരപ്രഭു രാമചന്ദ്രന്‍ പറയുന്നു. ഏകദേശം 2 വര്‍ഷത്തെ കഠിന ചിന്തയിലൂടെയാണ് ശില്പരൂപം ദര്‍ശന വെളിവാടായത്.

 മനുഷ്യമനസ്സുകളില്‍ കരുത്തും ഇച്ഛാശക്തിയും ഭക്തിയും ധ്യാനവും പകരപ്പെടുന്ന മഹാഗജപതി ശില്പത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവായൂര്‍ ഏകാദശിയുടെ അന്നു തുടക്കമിടും. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

Last Updated on Wednesday, 22 February 2012 07:09

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Pilgrim News മഹാഗജപതി