Society&Culture News

കൂനംമൂച്ചി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം

 

kooonammoochiഗുരുവായൂര്‍:കൂനംമൂച്ചി സെന്റ് തോമസ് യുപി സ്‌കൂള്‍ ശതാബ്ദിയാഘോഷ സമാപനവും പൂര്‍വ്വ വിദ്യര്‍ഥി-അധ്യാപക-പി.ടി.എ സംഗമവും ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Last Updated on Wednesday, 24 January 2018 09:37

Read more...

സുവിത സംഗമവും സമാദരണ സമ്മേളനവും

ഗുരുവായൂര്‍: ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്‍ സുവിത സംഗമവും സമാദരണ സമ്മേളനവും നടത്തി. കലാമണ്ഡലത്തിന്റെ തുള്ളല്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച മണലൂര്‍ ഗോപിനാഥിനെ ആദരിച്ചു. സുവിതം പ്രസിഡന്റ് എം. രാമന്‍കുട്ടി മേനോന്‍ പൊന്നാടയും ഉപഹാരവും നല്‍കി. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശോഭ ഹരിനാരായണന്‍ , ശ്രീദേവി ബാലന്‍, സി. അനില്‍കുമാര്‍ എന്നിവരെ അനുമോദിച്ചു. കെ.പി. കരുണാകരന്‍ , കെ.എസ്. ഭരതന്‍ , ബാലന്‍ വാറണാട്ട് , കെ.വി. രാമകൃഷ്ണന്‍, പി.കെ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

വയനാട്ടില്‍ ഭാഗവതാര്‍ച്ചന; ഗുരുവായൂരില്‍ വിളംബരമായി

1ഗുരുവായൂര്‍ : വയനാട്, അമ്പലവയല്‍ സനാതന ധര്‍മ്മാശ്രമ കൃഷ്ണസന്നിധിയില്‍ ഡിസംബര്‍ 20ന് ആരംഭിക്കുന്ന ഭാഗവത ശ്ലോകമാലികാര്‍ച്ചനയുടെ വിളംബരവും ലോഗോ പ്രകാശനവും ഗുരുവായൂരില്‍ നടന്നു. നാരായണാലയത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി വിളംബര സഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാര്‍ഗ്ഗദര്‍ശ മണ്ഡല്‍ മുന്‍ പ്രസിഡന്റ് സ്വാമി പ്രശാന്താനന്ദ

Last Updated on Monday, 30 March 2015 16:10

Read more...

സുകൃതം ജീവകാരുണ്യ കൂട്ടായ്മ നടത്തി

ഗുരുവായൂര്‍: തിരുവെങ്കിടം സുകൃതത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ നടത്തി. പെന്‍ഷന്‍  പലവ്യഞ്ജന കിറ്റ് വിതരണം എന്നിവയുണ്ടായി. കൗണ്‍സിലര്‍ സിജി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മേഴ്‌സി ജോയ് അദ്ധ്യക്ഷയായി. ലക്ഷദ്വീപ് സോണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.എ. സരസ്വതി പ്രഭാകരമാരാര്‍ മുഖ്യാതിഥിയായി. അമ്മമാര്‍ക്ക് പെന്‍ഷന്‍ വിതരണം അവര്‍ നിര്‍വ്വഹിച്ചു. വനജ മധുസൂദനന്‍, ശ്രീദേവി നന്ദകുമാര്‍, ബേബി ഉണ്ണികൃഷ്ണന്‍, പുഷ്പ ശിവദാസ്, രോഷ്‌നി കൃഷ്ണന്‍, ബാലന്‍ വാറണാട്ട്, വി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിരാത്രശാലയില്‍ യൂപംകൊള്ളല്‍ നടന്നു

ശുകപുരം: അതിരാത്രശാലയിലെ ചൈതന്യത്തെ അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കാനായി സ്ഥാപിക്കുന്ന യൂപത്തെ

Read more...

നാമജപ സപ്താഹവും ലക്ഷാര്‍ച്ചനയും സമാപിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഒരാഴ്ചയായി നടന്നിരുന്ന നാമജപ സപ്താഹ യജ്ഞവും പൂന്താനം ഉണ്ണികൃഷ്ണന്റെ ലക്ഷാര്‍ച്ചനയും സമാപിച്ചു. നാരായണാലയത്തില്‍ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ സമാധിദിനത്തോടനുബന്ധിച്ചായിരുന്നു ലക്ഷാര്‍ച്ചന.മഞ്ചറ ഉണ്ണികൃഷ്ണന്‍നമ്പൂതിരി, മുളമംഗലം കൃഷ്ണന്‍നമ്പൂതിരി, തേലമ്പറ്റ നന്ദികേശ്വരന്‍ നമ്പൂതിരി, സുനില്‍ നമ്പൂതിരി, നരേന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞം നയിച്ചു. ക്ഷേത്ര പ്രദക്ഷിണത്തോടയാണ് യജ്ഞം സമാപിച്ചത്. സമാപനച്ചടങ്ങില്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, സ്വാമി സന്മയാനന്ദ,

Read more...

ഗുരുവായൂരില്‍ രവീന്ദ്ര സംഗീതം

ഗുരുവായൂര്‍ : സംഗീത സംവിധായകനായ രവീന്ദ്രന്റെ സ്മരണയ്ക്കായി കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രവീന്ദ്ര സംഗീതമെന്ന പേരില്‍ ഗാനാലാപന മല്‍സരം 26ന് സംഘടിപ്പിക്കും. 17-35 പ്രായക്കാര്‍ പാടാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ഗാനങ്ങളുടെ പല്ലവി എഴുതി വ്യക്തി വിവരങ്ങള്‍ സഹിതം ഏപ്രില്‍ പത്തിനകം സെക്രട്ടറി, കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രം, ഗുരുവായൂര്‍ എന്ന വിലാസത്തല്‍ അപേക്ഷിക്കണം.

പൊന്നരാശേരി ക്ഷേത്രം താലപ്പൊലി 20ന്

ഗുരുവായൂര്‍ : പുത്തമ്പല്ലി പൊന്നരാശേരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലിയും നാളെ ആഘോഷിക്കും. ഗണപതിഹോമം, കേളി, നടയ്ക്കല്‍പറ, കലശപൂജ, നാഗക്കാവില്‍ പാലും നൂറും, കലശം, അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് എഴുന്നള്ളിപ്പ്, ഗുരുവായൂര്‍ ശ്യാമളന്റെ മേളം, അഞ്ചിന് നടയ്ക്കല്‍പറ, സന്ധ്യയ്ക്ക് തായമ്പക, രാത്രി 7.30ന് മമ്മിയൂര്‍ നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍നിന്നു താലംവരവ്, രാത്രി കളംപാട്ട്, ഗുരുതിതര്‍പ്പണം എന്നിവയുണ്ടാകും.

പന്നിശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണകലശം

ഗുരുവായൂര്‍ : കൂനംമൂച്ചി പന്നിശേരി മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നവീകരണ കലശത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി ഈയ്ക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായി. ഇന്നലെ രാവിലെ സുദര്‍ശനഹോമം, പുണ്യാഹം എന്നിവയ്ക്കു ശേഷം സന്ധ്യയ്ക്ക് ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശാഭിഷേകം എന്നിവ നടന്നു. ഇന്നു ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, പ്രായശ്ചിത്തഹോമം എന്നീ ചടങ്ങുകള്‍ നടക്കും.11 ദിവസത്തെ ചടങ്ങുകള്‍ 28നു സമാപിക്കും. ദിവസവും ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ട്.

Read more...

നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന

ഗുരുവായൂര്‍: ഗുരുവായൂര്‍ നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന 16ന് ആരംഭിക്കുമെന്ന് ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, സ്വാമി സന്മായനന്ദ സരസ്വതി, എ. വേണുഗോപാല്‍, ജി.കെ. ഗോപാലകൃഷ്ണയ്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.അഞ്ച് ദിവസമാണ് ലക്ഷാര്‍ച്ചന. രാവിലെയും വൈകീട്ടും ഓരോ നേരം അര്‍ച്ചന നടക്കും. ഇതോടൊപ്പം നാമസങ്കീര്‍ത്തനവും നടത്താം. ഇതിന്റെ ഉദ്ഘാടനം രാവിലെ പത്തരയ്ക്ക് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍കെ. ജയകുമാര്‍ നിര്‍വ്വഹിക്കും. ഫോട്ടോ പ്രദര്‍ശനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും.

കവിതയെഴുത്തില്‍ ഫേബിയാസിന് അന്താരാഷ്ട്ര അംഗീകാരം

ചാവക്കാട്: എം.വി. ഫേബിയാസിന്റെ 'ഇന്ത്യന്‍സിംഗ്' എന്ന കവിത ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കവിതാ പ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സര്‍വകലാശാല കവിതാ പ്രദര്‍ശനം സംഘടിപ്പിച്ചത്. നൂറിലധികം കവിതകളില്‍നിന്നാണ് ഫേബിയാസിന്റെ കവിത തിരഞ്ഞെടുത്തത് അടുത്തമാസം ഈ കവിത ലിവര്‍പൂള്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മെയ് ആറിന് ലിവര്‍ പൂളില്‍ നടക്കുന്ന പുരസ്‌കാര വിതരണം ച്ചടങ്ങിലേക്കും ഫേബിയാസിനെ ക്ഷണിച്ചിട്ടുണ്ട്

Read more...

സുന്ദരനാരായണ കൃതികളുടെ സംഗീതക്കച്ചേരി

ഗുരുവായൂര്‍: സുന്ദരനാരായണ എന്ന തൂലികാനാമത്തില്‍ 200 ലേറെ കൃഷ്ണഗാനങ്ങളും ഭജനകളും രചിച്ച ഇരിങ്ങാലക്കുട നടവരമ്പ് വടക്കേ പാലാഴി നാരായണന്‍കുട്ടിമേനോന്റെ കൃതികളുടെ ആലാപനം ഗുരുവായൂരില്‍ നടന്നു.തൃപ്പൂണിത്തുറ വി. സരളാദേവി, ഐശ്വര്യ രമേഷ്, കാവ്യ ഉണ്ണികൃഷ്ണന്‍, കാജല്‍ ഉണ്ണികൃഷ്ണന്‍, സംഗീത, കവിത അനില്‍കുമാര്‍ തുടങ്ങിയവരാണ് പാടിയത്. ഡോ. മാലതിമേനോന്‍ (ന്യൂയോര്‍ക്ക്) സുന്ദരനാരായണ കൃതികളുടെ നൃത്താവിഷ്‌കാരം നടത്തി. ഡോ. വി.ആര്‍. ദിലീപ് കുമാറിന്റെ കച്ചേരിയും ഉണ്ടായി.

മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ ആദരിച്ചു

mallisseriഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മ ആദരിച്ചു. സമാദരണസദസ് ചാവക്കാട് സെഷന്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാരസമര്‍പണം നടത്തി.കൂട്ടായ്മ വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. ശിവരാമന്‍ നായര്‍ അധ്യക്ഷനായി. പ്രസിഡന്റ് കിടുവത്ത് ശ്രീധരന്‍ നായര്‍, രവി ചങ്കത്ത്, മുരളി മുള്ളത്ത്, എം. ശ്രീനാരായണന്‍, ബാലന്‍ വാറണാട്ട്, സരള. എം. നായര്‍, രാധ ശിവരാമന്‍ നായര്‍, അനില്‍ കല്ലാറ്റ്, വി. ബാലചന്ദ്രന്‍, ബാബു വീട്ടിലായില്‍, രാജു കുപ്പായില്‍, ഇ.യു. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Last Updated on Monday, 23 February 2015 10:43

മികച്ച എന്‍.എന്‍.എസ് കരയോഗത്തിനുള്ള അവാര്‍ഡ് തിരുവെങ്കിടം കരയോഗത്തിന് ലഭിച്ചു

thiruvenkidam nss karayogamഗുരുവായൂര്‍ :  ചാവക്കാട് താലൂക്കിലെ 48 കരയോഗങ്ങളില്‍ വെച്ച് ഏറ്റവും മികച്ച കരയോഗത്തിനുള്ള അവാര്‍ഡ് തിരുവെങ്കിടം എന്‍.എന്‍.എസ് കരയോഗത്തിന് ലഭിച്ചു. ഗുരുവായൂര്‍ എ.സി.പി.  ശ്രീ ജയചന്ദ്രന്‍പിള്ളയുടെ കയ്യില്‍ നിന്നും തിരുവെങ്കിടം കരയോഗം ഭാരവാഹികള്‍ അവാര്‍ഡ്  ഏറ്റുവാങ്ങി.

കലാകാരുണ്യ സംഗമവും പെന്‍ഷന്‍ വിതരണവും നടന്നു

karuna guruvayurഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കരുണ ഹാളില്‍ വെച്ച് കലാകാരുണ്യ സംഗമവും   പെന്‍ഷന്‍ വിതരണവും നടന്നു. പ്രസ്തുത ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചിതാവുമായ ശ്രീ. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ സംഗമം ഉത്ഘാടനം ചെയ്തു. ടി.ടി. ശിവദാസ്, ശിവജി ഗുരുവായൂര്‍, ഫാരിദ ടീച്ചര്‍, രവി ചങ്കത്ത്, കെ.ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News