ഗുരുവായൂര്‍: എസ്.എന്‍.ഡി.പി. ഗുരുവായൂര്‍ യൂണിയന്റെ 35-ാം വാര്‍ഷിക പൊതുയോഗം നാളെ ഞായര്‍ മൂന്ന് മണിക്ക് ഗുരുവായൂര്‍ മഹാരാജ ദര്‍ബാര്‍ ഹാളില്‍ വെച്ച് നടക്കും.
പൊതുയോഗം എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂര്‍ യൂണിയന്‍ സെക്രട്ടറി പി.എ. സജീവന്‍ സ്വാഗത പ്രഭാഷണം നടത്തും. എസ്.എന്‍.ഡി.പി.യോഗം കൌണ്‍സിലര്‍ ബേബിറാം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡണ്ട് കെ.വി.സദാനന്ദന്‍, മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായ രവീന്ദ്രന്‍ കൊല്ലാറ, അതുല്ല്യഘോഷ് വെട്ടിയാട്ടില്‍ യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. യൂണിയന്‍ നിബന്ധന 40-ാം വകുപ്പ് അനുസരിച്ചുള്ള ആയിരത്തോളം പ്രതിനിധികളും പൊതുയോഗത്തില്‍ പങ്കെടുക്കും.






































