ഗുരുവായൂര്‍:ജീവകാരുണ്യ സംഘടനയായ ഗുരുവായൂര്‍ സുവിതം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുവിതസംഗമവും അമ്മമാര്‍ക്ക് പെന്‍ഷന്‍ വിതരണവും നടത്തി. ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ് വി. രാമന്‍കുട്ടി മേനോന്‍ അദ്ധ്യക്ഷനായി. മാതൃഭൂമി ഗൃഹലക്ഷ്മി വേദി പ്രസിഡന്റ് പി. വിജയലക്ഷ്മി മുഖ്യാതിഥിയായി. കെ.കെ. പ്രകാശ്, സി.വി. ആന്റണി, ഹെലന്‍ തൃശ്ശൂര്‍, മോഹന്‍ദാസ് വേലനാട്, ഇന്ദിരാ ഗോപിനാഥ്, ബാലന്‍ വാറണാട്ട്, പി. വിജയലക്ഷ്മി, പ്രൊഫ. സുമംഗല എന്നിവര്‍ പ്രസംഗിച്ചു. 75 അമ്മമാര്‍ക്ക് 200 രൂപവീതം പെന്‍ഷന്‍ നല്‍കി.






































