Guruvayoor Temple News

ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ത്രയോദശി ഊട്ടിന് ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ഏകാദശി ചടങ്ങുകള്‍ സമാപിച്ചു. ഗുരുവായൂരപ്പന്‍, തന്റെ ആശ്രിതനായിരുന്ന ഒരു ഭക്തന്റെ ശ്രാദ്ധം നടത്തുന്നുവെന്നാണ് ത്രയോദശി ഊട്ടിന്റെ സങ്കല്പം. പരദേശ സമ്പ്രദായത്തിലുള്ള വിഭവങ്ങളുടെ സദ്യയായിരുന്നു ഇതിന്റെ പ്രത്യേകത. മത്തന്‍ പൊടിത്തൂവല്‍, എളവന്‍-ചേന-പയര്‍ കൂട്ടുകറി, രസം, പായസം എന്നിവയോടെ രാവിലെയായിരുന്നു സദ്യ. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുടെ അവസാന ചടങ്ങായ ശ്രീഭൂതബലി ചൊവ്വാഴ്ച രാത്രി നടന്നു. ഗുരുവായൂരപ്പന്റെ പരിവാരങ്ങള്‍ക്കെല്ലാം ബലിതൂവുന്ന ചടങ്ങ് ക്ഷേത്രം ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. നാല് പ്രദക്ഷിണം നടന്ന ശ്രീഭൂതബലിയ്ക്ക് കൊമ്പന്‍ ചെന്താമരാക്ഷന്‍ ഗുരുവായൂരപ്പന്റെ പൊന്‍തിടമ്പ് ശിരസ്സിലേറ്റി. ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ഗോവിന്ദന്‍ നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിസ്ഥാനമേറ്റു

ഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചൊവ്വാഴ്ച രാത്രി സ്ഥാനമേറ്റു. ആറുമാസമാണ് കാലാവധി. ക്ഷേത്രത്തില്‍ പതിനഞ്ച് ദിവസം ഭജനമിരുന്നതിനു ശേഷമാണ് ചുമതലയേറ്റത്.അത്താഴപ്പൂജയും അവസാന ചടങ്ങായ 'തൃപ്പുക'യും കഴിഞ്ഞ് നടയടയ്ക്കുന്നതിനു മുമ്പായിരുന്നു മേല്‍ശാന്തിമാറ്റച്ചടങ്ങ്. മേല്‍ശാന്തിയായിരുന്ന മുന്നൂലം ഭവന്‍ നമ്പൂതിരി നാലമ്പലത്തിനകത്ത് ഒരു പ്രദക്ഷിണം വെച്ച് നമസ്‌കാരമണ്ഡപത്തില്‍ കയറി, സ്ഥാനചിഹ്നമായ ശ്രീലകത്തിന്റെ താക്കോല്‍ക്കൂട്ടം

Read more...

ഗുരുവായൂര്‍ ദേവസ്വത്തിന് 388 കോടി രൂപയുടെ ബജറ്റ്

ഗുരുവായൂര്‍: ക്ഷേത്രനഗരി വികസനത്തിന് പദ്ധതികള്‍ ക്യൂ കോംപ്ലക്‌സിനും പാര്‍ക്കിങ്ങിനും 100 കോടികിഴക്ക്പടിഞ്ഞാറ് നടകളുടെ വികസനം 2 കോടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വിപുലീകരണം 50 ലക്ഷം വേങ്ങാട് ഗോകുലം വികസനം 12 കോടി ആനക്കോട്ട വികസനത്തിന് 6 കോടി. ക്ഷേത്ര നഗരിയുടെ വികസനത്തിനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉതകുന്ന തരത്തിലുള്ള വന്‍പദ്ധതികള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബജറ്റില്‍ രൂപം നല്‍കി. 388,07,11,000 രൂപ വരവും 380,43,83,000 രൂപ ചെലവും 7,63, 28,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് ദര്‍ശനസമയം നീട്ടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ദര്‍ശനസമയത്തിനു പുറമേ അരമണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു. രാവിലെ 10 മുതല്‍ 10.30 വരെയാണ് പുതിയ ദര്‍ശനസമയം . നിലവില്‍ രാവിലെ 4 മുതല്‍ 6 വരേയും വൈകീട്ട് 5 മുതല്‍ 6 വരേയുമാണ് തദ്ദേശീയര്‍ക്കുള്ള ദര്‍ശനസമയം ഉണ്ടായിരുന്നത്. പുതിയ സമയം അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.ഗുരുവായൂരില്‍ ദേവസ്വത്തിനു കീഴിലുള്ള ഇന്നര്‍ റിങ് റോഡുകളെല്ലാം ടൈല്‍ വിരിച്ച് സൗന്ദര്യവത്കരണം നടത്താന്‍ പദ്ധതിയുണ്ട്. ക്ഷേത്രത്തിനടുത്തുള്ളതും ദേവസ്വം ഓഫീസിനു

Read more...

ഗുരുവായൂരില്‍ 1002 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാട്‌

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഞായറാഴ്ച ഭക്തരുടെ വന്‍ തിരക്കനുഭവപ്പെട്ടു. 1002 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാട് നടന്നു. 51 വിവാഹങ്ങളും. 270000 രൂപയുടെ പാല്‍പ്പായസം വഴിപാടും ഉണ്ടായി. കൊടുങ്ങല്ലൂര്‍ ഭരണിക്കെത്തിയ ഭക്തരുടെ തിരക്കും ഗുരുവായൂരില്‍ അനുഭവപ്പെട്ടു. ചെമ്പട്ടും അരമണിയും അണിഞ്ഞ് വാളും ചിലമ്പുമായി ഒട്ടേറെ കോമരങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടയിലൂടെ വലംവെച്ച് നീങ്ങി.

മമത ബാനര്‍ജി 11ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ഗുരുവായൂര്‍ : പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി 11നു വൈകിട്ടു ക്ഷേത്രദര്‍ശനത്തിനെത്തും. തൃശൂരില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മമത ക്ഷേത്രദര്‍ശനത്തിനുശേഷം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

തങ്കശ്രീകോവില്‍ പുനരുദ്ധാരണം: വിദഗ്ധസംഘത്തിന്റെ പരിശോധന 24ന്‌

ambalamഗുരുവായൂര്‍: അഷ്ടമംഗലപ്രശ്‌നവിധി പ്രകാരം തങ്കശ്രീകോവിലിന്റെ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. ആദ്യപടിയായി വിദഗ്ധസംഘം 24ന് ശ്രീകോവില്‍ വിശദമായി പരിശോധിക്കും. ശ്രീകോവിലിന്റെ മേല്‍പ്പുര പുതുക്കിപ്പണിയണമോ, അതോ ന്യൂനതകള്‍ പരിഹരിച്ചാല്‍ മതിയോ എന്ന് അന്ന് തീരുമാനിക്കും.ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ ചോര്‍ച്ചയുണ്ട്. കഴിഞ്ഞ അഷ്ടമംഗലപ്രശ്‌നത്തില്‍ ശ്രീകോവില്‍ പുനരുദ്ധാരണം ഉടനെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Last Updated on Wednesday, 18 March 2015 09:57

Read more...

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

melshanthiഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരി (46) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് മേല്‍ശാന്തി സ്ഥാനം. പതിവുപോലെ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.രണ്ടാം തവണയാണ് ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 2007 ഏപ്രില്‍ ഒന്നു മുതല്‍ 6 മാസം മേല്‍ശാന്തിയായിരുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിലും ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലും നാലുതവണവീതം മേല്‍ശാന്തിയായിട്ടുള്ള മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍നമ്പൂതിരിയുടെ മകനാണ് ശ്രീഹരിനമ്പൂതിരി.

Read more...

ഭക്തര്‍ക്ക് ആശ്വാസമായി പ്രസാദ ഊട്ട്‌

ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം വരെ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നല്‍കിയത് ഭക്തര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. ആയിരങ്ങളാണ് ഊട്ടിന് എത്തിയത്. ഹോട്ടലുകളും കടകളും അടഞ്ഞുകിടന്നതിനാല്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് മാത്രമായിരുന്നു ഭക്തര്‍ക്ക് ആശ്രയം. അവിചാരിതമായ ഹര്‍ത്താലായതിനാല്‍ ഭക്തരുടെ തിരക്ക് കുറവായിരുന്നില്ല. 248 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാടുണ്ടായിരുന്നു. രണ്ടു വിവാഹവും.ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചതിനുശേഷവും അന്നലക്ഷ്മി ഹാളില്‍ ഊട്ട് നല്‍കി. നട അടയ്ക്കുന്നതുവരെ ഇലയിലാണ് ഊട്ട് വിളമ്പിയത്.

Read more...

ഒറ്റക്കൊമ്പന്‍ രാമു രണ്ടാംവരവിനൊരുങ്ങുന്നു....

ഗുരുവായൂര്‍: രണ്ടുതവണ തളര്‍ന്നുവീണതുകൊണ്ട് 'ഇനി രക്ഷയില്ലെ'ന്ന് വിധിയെഴുതിയതായിരുന്നു ഒറ്റക്കൊമ്പന്‍ രാമുവിനെ. എന്നാല്‍ രാമുവിതാ, കൂടുതല്‍ കരുത്തോടെ രണ്ടാം വരവിനൊരുങ്ങുന്നു. ഒറ്റക്കൊമ്പിന്റെ നീളമൊന്നു കുറച്ച് കൂടുതല്‍ ചന്തത്തോടെ ഇനി പൂരപ്പറമ്പുകളിലേക്കിറങ്ങാം. മുളച്ചുവരുന്ന ഇടതുകൊമ്പ് പൂര്‍ണ്ണ വളര്‍ച്ചയെത്തുകകൂടി ചെയ്താല്‍ രാമുവിന് ആനലോകത്ത് ഫുള്‍മാര്‍ക്ക്.കഴിഞ്ഞവര്‍ഷം ജനവരിയിലാണ് രാമു തളര്‍ന്നുവീണത്. വലത്തെ അമരത്ത് നീരുവന്നു തൂങ്ങി അവശനായ കൊമ്പനെ ക്രെയിന്‍ കൊണ്ടുവന്ന് പൊക്കിയെങ്കിലും ശരീരമാസകലം കടുത്ത വേദനയായിരുന്നതിനാല്‍

Read more...

ഗുരുവായൂര്‍ മേല്‍ശാന്തി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ അടുത്ത ആറുമാസത്തേയ്ക്കുള്ള മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.
ഇത്തവണ 52 അപേക്ഷകരുണ്ട്. 48 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി അപേക്ഷകരുടെ കൂടിക്കാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. യോഗ്യരായവരുടെ പേരുകളില്‍നിന്ന് നറുക്കെടുക്കും.ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നശേഷം നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി വെള്ളിക്കുടത്തില്‍നിന്നും നറുക്കെടുക്കും.

ഗുരുവായൂര്‍ ഉത്സവം; മികച്ച വാദ്യക്കാരെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന് മാറ്റുകൂട്ടിയ മികച്ച മേളക്കാരെ തിരഞ്ഞെടുത്തു. പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ സന്തോഷ് മാരാര്‍ എന്നിവരാണ് മികച്ച മേളപ്രമാണിമാര്‍.കക്കാട് രാജപ്പന്‍, ചെറുതാഴം സന്തോഷ്, പയ്യന്നൂര്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍, അനീഷ് നമ്പീശന്‍, അജിത് നമ്പീശന്‍, പറമ്പന്തളി ബിജേഷ് എന്നിവര്‍ ഉരുട്ടുചെണ്ടയിലും മുതുവറ അനിയന്‍ മാരാര്‍, അന്തിക്കാട് ഗോകുല്‍, കടമേരി അച്യുതമാരാര്‍, രാധാകൃഷ്ണന്‍ വടകര, നിതീഷ് എന്നിവര്‍ വീക്കം ചെണ്ടയിലും മികവ് നേടി.രജീഷ് ആമ്പല്ലൂര്‍, കാച്ചാംകുറുശ്ശി ഗംഗാധരന്‍, പങ്കജാക്ഷന്‍ വാര്യര്‍, സന്തോഷ് ഗുരുവായൂര്‍,

Read more...

ഭഗവാന്‍ ആറാടിയ തീര്‍ഥത്തില്‍ ഭക്‌തിയുടെ നീരാട്ട്‌; പതിനായിരങ്ങള്‍ക്ക്‌ ദര്‍ശനസായൂജ്യം

guruvayoor aarattuഗുരുവായൂര്‍ : ഭഗവാന്‍ ആറാടിയ രുദ്രതീര്‍ഥത്തില്‍ ഭക്‌തിയുടെ നീരാട്ടില്‍ മുങ്ങി പതിനായിരങ്ങള്‍ സായൂജ്യമടഞ്ഞു. ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ആറാട്ട്‌ ദര്‍ശിക്കാന്‍ അത്യപൂര്‍വമായ തിരക്കാണ്‌ ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്‌. പള്ളിവേട്ടകഴിഞ്ഞ്‌ ശ്രീകോവിലിനു പുറത്തെ നമസ്‌കാരമണ്ഡപത്തിലെ ശയ്യാഗൃഹത്തില്‍ പള്ളിക്കുറുപ്പുകൊണ്ട ഗുരുവായൂരപ്പനെ പള്ളിക്കുറുപ്പുണര്‍ത്തിയതോടെയായിരുന്നു ആറാട്ടു ദിവസത്തെ ചടങ്ങുകള്‍ക്കു തുടക്കമായത്‌.

Last Updated on Friday, 13 March 2015 10:01

Read more...

കണ്ണന്‍ ദശപുഷ്പമാലയണിഞ്ഞു; ശ്രീലകം കയറി

ഗുരുവായൂര്‍ : പള്ളിവേട്ടയ്ക്കുശേഷം പള്ളിക്കുറുപ്പ് കഴിഞ്ഞ് താമരപ്പൊയ്കയില്‍ നീരാടി ദശപുഷ്പമാലയണിഞ്ഞാണ് ബുധനാഴ്ച രാവിലെ കണ്ണന്‍ ശ്രീലകത്ത് പ്രവേശിച്ചത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാരമണ്ഡപത്തില്‍ പള്ളിയുറങ്ങിയ ഗുരുവായൂരപ്പന്‍ ബുധനാഴ്ച രാവിലെ ആറുമണിയോടെ പശുക്കിടാവിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. പശുക്കുട്ടിയേയും കണിക്കോപ്പുകളേയും കണികണ്ടതോടെ തിരക്കുപിടിച്ച പ്രഭാത കൃത്യങ്ങളായി.

Read more...

ഗജരത്‌നം തന്ത്രിപൂജ ഏറ്റുവാങ്ങുന്നത് ഇത് 38ാം വര്‍ഷം

ഗുരുവായൂര്‍ : ആറാട്ടിന് സ്വര്‍ണക്കോലത്തില്‍ പഞ്ചലോഹതിടമ്പേറ്റിയ ഗജരത്‌നം പത്മനാഭന്‍, 38ാം വര്‍ഷവും ബുധനാഴ്ച തന്ത്രിയുടെ പ്രത്യേകപൂജ ഏറ്റുവാങ്ങി. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ 1976ല്‍ ചരിഞ്ഞതോടെ ആറാട്ടിന് സ്വര്‍ണക്കോലത്തില്‍ പഞ്ചലോഹ തിടമ്പേറ്റുന്നത് പത്മനാഭനാണ്. ഒരുവര്‍ഷം മാത്രം 2013ല്‍ ചട്ടക്കാരന്റെ അഭാവംമൂലം ക്ഷേത്രത്തിലെത്താന്‍ കഴിഞ്ഞില്ല. അന്ന് കൊമ്പന്‍ നന്ദനാണ് തിടമ്പേറ്റിയത്.  ബുധനാഴ്ച ആറാട്ട്

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News