Make GuruvayurOnline your homepage

പുരസ്കാരം സമര്‍പ്പിച്ചു

  • PDF

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ മുന്‍ തന്ത്രിയായിരുന്ന ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം തന്ത്രവിദ്യാ പീഠം ആചാര്യനും ക്ഷേത്രകലാ വിദഗ്ധനുമായ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാടിന് സമര്‍പ്പിച്ചു. ഗുരുവായൂര്‍ രോഹിണി കല്ല്യാണമണ്ഡപത്തില്‍ വെച്ച് ഭാഗവതലക്ഷാര്‍ച്ചന സമിതിയുടെയും തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് അനുസ്മരണ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി തെക്കേ മഠം മൂപ്പില്‍ സ്വാമിയാര്‍ സ്വാമി ശങ്കരാനന്ദ ബ്രഹ്മാനുഭൂതി നിര്‍വ്വഹിച്ചു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഭാഗവത സപ്താഹത്തില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട മേച്ചേരി കൃഷ്ണന്‍ നമ്പൂതിരിയേയും ചിത്രകലാ രംഗത്ത് നാല് പതിറ്റാണ്ട് പ്രവര്‍ത്തിച്ച കെ.വി.ദേവനെയും ആദരിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, സമിതി ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.വേണുഗോപാല്‍, നാഗേരി വാസുദേവന്‍ നമ്പൂതിരി, പൈതൃകം പ്രസിഡണ്ട് കെ.ബി.സുരേഷ്, വി.പി. ഉണ്ണികൃഷ്ണന്‍, സ്വാമി കൃഷ്ണദാസ്, രമണന്‍ ബാബു, എ.പി.ജനാര്‍ദ്ദനന്‍ നായര്‍, ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ സഹധര്‍മ്മിണി ഉമാദേവി അന്തര്‍ജ്ജനം എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്കൂളുകളില്‍ സംസ്കൃതത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

 

Last Updated on Monday, 13 February 2012 17:00

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Temple News പുരസ്കാരം സമര്‍പ്പിച്ചു