Make GuruvayurOnline your homepage

കുറൂരമ്മ ദിനാഘോഷം മാര്‍ച്ച് 1ന്

  • PDF

ഗുരുവായൂര്‍ : വാത്സല്യ ഭക്തിയിലൂടെ ഭഗവാന്‍ ഉണ്ണിക്കണ്ണനെ തന്റെ ആത്മാവിലേക്ക് ആവാഹിച്ച അടാട്ട് കുറൂരില്ലത്തെ അന്തര്‍ജ്ജനമായിരുന്ന കുറൂരമ്മയെ സ്മരിച്ച് ഗുരുവായൂരില്‍ കുറൂരമ്മ ദിനാഘോഷം മാര്‍ച്ച് 1ന് നടക്കും. ഗുരുവായൂര്‍ നാരായണീയ പാരായണ സമിതിയുടെ സഹകരണത്തോടെ ഗുരുവായൂര്‍ നായര്‍ സമാജമാണ് കുംഭ മാസത്തിലെ രോഹിണി നാളില്‍ ആഘോഷം സംഘടിപ്പിക്കുന്നത്. അന്ന് ഗുരുവായൂരപ്പന് ശ്രീലകത്ത് നെയ് വിളക്ക് സമര്‍പ്പണം, കുറൂരമ്മയുടെ ബിംബത്തില്‍ മാല ചാര്‍ത്തല്‍, പുഷ്പാര്‍ച്ചന, മമ്മിയൂര്‍ ക്ഷേത്ര സന്നിധിയില്‍ കാന്തിമതി ആര്‍.നമ്പ്യാരുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം ഉച്ചതിരിഞ്ഞ് 3ന് രുഗ്മിണി റീജന്‍സിയില്‍ ആദ്ധ്യാത്മിക സമ്മേളനവും ഉണ്ടാവും. സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, "ശിവപത്മം'' പുരസ്കാര സമര്‍പ്പണം, കാര്‍ത്ത്യായനി ടീച്ചര്‍ രചിച്ച "നക്ഷത്രത്രയം'' പുസ്തകത്തിന്റെ പ്രകാശനവും - സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ശ്രീനിത് മോഹനനെ അനുമോദിക്കലും നടക്കും.

Last Updated on Tuesday, 14 February 2012 03:43

Kerala Astrology Add

Banner
Banner

CONTACTS

+91 487 3261678, 93 88 38 00 77
mail@guruvayuronline.com
 

Call Me Now!





A WEB PORTAL FROM

You are here: News Malayalam News Temple News കുറൂരമ്മ ദിനാഘോഷം മാര്‍ച്ച് 1ന്