ഗുരുവായൂര്‍: ബ്രഹ്മകുളം വി.ആര്‍. അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍ കരസേന പതാക ദിനത്തോടനുബന്ധിച്ച് സൈക്കിള്‍റാലി നടത്തി ദേശസുരക്ഷാദിനമായി ആചരിച്ചു. പ്രധാന അധ്യാപിക സി.ടി. മാഗി റാലി ഫ്‌ളാഗ്ഓഫ് ചെയ്തു. കെ.എ. മൊയ്തുണ്ണിഹാജി, മാനേജര്‍ വി.ബി.ഹീരലാല്‍, എം. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.




































