Business&Economy News

പുതിയ സാമ്പത്തിക വര്‍ഷം: വെല്ലുവിളികള്‍ക്കു നടുവിലും പ്രതീക്ഷയോടെ

moneyകൊച്ചി : ഇന്ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷം ഏറെ പ്രതീക്ഷകളുടേത്; ഒപ്പം വലിയ വെല്ലുവിളികളുടേതും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുതല്‍ യുഎസ് ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ വരെയും നിത്യോപയോഗസാധനങ്ങളുടെ വില നിലവാരം മുതല്‍ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വില വരെയും മുന്‍കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ വിപുലവും ഗുരുതരവുമായ പ്രശ്നങ്ങളാണു പുതുവര്‍ഷത്തിന് അഭിമുഖീകരിക്കാനുള്ളത : വെല്ലുവിളികള്‍ കുറവാണെങ്കിലും അവ ഗൌരവമേറിയവയാണ്: എല്ലാ കണ്ണുകളും യുഎസിലേക്ക്: യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ

Read more...

ഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വര്‍ദ്ധിക്കുന്നു

carsഇന്ത്യയില്‍ ആഡംബര കാര്‍ വില്‍പ്പന വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. എട്ട് മടങ്ങ് വര്‍ദ്ധനയാണ് ഈ വര്‍ഷങ്ങളില്‍ ഉണ്ടായത്. 2007ല്‍ 4,000 ആഡംബര കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോള്‍ 2013ല്‍ എത്തിയത് 33,000! കാറുകളാണ്. മെഴ്‌സിഡെസ്  ബെന്‍സ്, ഔഡി, ബിഎംഡബ്ള്യു എന്നീ ആഡംബര കാറുകളാണ് പ്രതിവര്‍ഷം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നത്.

Read more...

സ്വര്‍ണവില ഒരു വര്‍ഷം കൊണ്ടുകുറഞ്ഞത് പവന് 3080 രൂപ; നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഒന്നേമുക്കാല്‍ ലക്ഷം കോടി നഷ്ടം

goldസ്വര്‍ണവില താഴേക്ക് കുതിക്കുന്നു. ചില ദിവസങ്ങളില്‍ വിലയില്‍ നേരിയ വര്‍ദ്ധന വരുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ പിന്നേയും താഴേക്കാണ് വിലയുടെ പോക്ക്. ഇതേപോലെ തുടര്‍ച്ചയായി വില താഴ്ന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 3080 രൂപയാണ്.

Read more...

ആര്‍.ബി.ഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, പലിശ കുറഞ്ഞേക്കും

RBIമുംബയ്: അപ്രതീക്ഷിതമായി റിസര്‍വ ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ കടമെടുക്കുന്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് 7.5 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സാദ്ധ്യതയേറി. അതേസമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി.പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് നിരക്ക്

Read more...

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗ്രാമനഗര വ്യത്യാസമില്ലാതാക്കും. ജി.ഡി.പി എട്ടു മുതല്‍ 8.5 ശതമാനം വരെയാക്കാന്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്.

Read more...

ഒരേയൊരു മോഹം... ബജറ്റില്‍ ഇളവുകള്‍

budgetകൊച്ചി : കേന്ദ്ര ബജറ്റില്‍ വ്യവസായ മേഖലയ്ക്കു വലിയ പ്രതീക്ഷകള്‍. ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉള്‍പ്പെടെ നികുതി പരിഷ്കരണത്തിലേക്കു നയിക്കുന്ന നടപടികളിലാണു പ്രതീക്ഷകള്‍ ഏറെ. വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപ (എഫ്ഡിഐ) ത്തിന്റെ പരിധി വര്‍ധിപ്പിക്കുന്നതും കൂടുതല്‍ മേഖലകള്‍ വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കുന്നതും സംബന്ധിച്ച പ്രഖ്യാപനവും വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. ബിസിനസ് രംഗത്തെ ആകമാന വളര്‍ച്ചയാണു പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം.പ്രത്യേക സാമ്പത്തിക മേഖലകളിലെ യൂണിറ്റുകള്‍ക്കു ബാധകമായ മാറ്റ് (മിനിമം ഒാള്‍ട്ടര്‍നേറ്റ് ടാക്സ്)

Read more...

ബിഎംഡബ്ള്യു ഐ 8 എത്തി

bmw i8മുംബൈ : ബിഎംഡബ്ള്യു തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് കാറായ ഐ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. നാഷനല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തെണ്ടുല്‍ക്കാറാണ് കാര്‍ പുറത്തിറക്കിയത്. വില 2.29 കോടി.  2011-ല്‍ കണ്‍സപ്റ്റ് കാറായി എത്തി ഐ8 കഴിഞ്ഞ ഒാട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിഎംഡബ്ള്യു ഇന്ത്യ മേധാവി ഫിലിപ് വോണ്‍ സാഹ്റും ചടങ്ങില്‍ പങ്കെടുത്തു. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ട്വിന്‍ സ്ക്രോള്‍ ടര്‍ബോ എഞ്ചിനുള്ള കാറില്‍ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററിയാണ്.

Read more...

എല്‍പിജി സബ്സിഡി: ആധാര്‍, അക്കൌണ്ട് വിവരങ്ങള്‍ നല്‍കാന്‍ ഇനിയും 14 ലക്ഷം പേര്‍

lpgകൊച്ചി : നാലു ദിവസത്തിനകം ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുകയോ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ വിതരണക്കാരനു നല്‍കുകയോ കമ്പനികള്‍ നല്‍കിയിരിക്കുന്ന എല്‍പിജി ഐഡി നമ്പര്‍ ബാങ്കില്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 13,92,301 ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ഉപയോക്താക്കള്‍ സബ്സിഡി ആനുകൂല്യത്തിനു പുറത്താകും. സംസ്ഥാനത്തെ മൊത്തം ഗാര്‍ഹിക ഉപയോക്താക്കളുടെ 18.88% വരുമിത്. സംസ്ഥാനത്തെ 73,73,794 ഉപയോക്താക്കളില്‍ 59,81,493 പേര്‍

Read more...

ജെറ്റ് എയര്‍വേയ്‌സ് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

jetജെറ്റ് എയര്‍വേയ്‌സ് ബാംഗ്ലൂരില്‍ നിന്ന് നേരിട്ട് അബുദാബിയിലേക്ക് വിമാനസര്‍വീസ് നടത്തും. ബാംഗ്ലൂരിലേക്ക് തിരിച്ചും സര്‍വീസ് നടത്തുമെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.മാര്‍ച്ച് 29 മുതല്‍ വൈകിട്ട് 5.30ന് ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി അബുദാബി സമയം 8.10ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം രാവിലെ യുഎഇ സമയം 8.45ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 01.45ന് ബാംഗ്ലൂരിലെത്തും.

Read more...

വില്പനയില്‍ സാംസങിനെ കടത്തിവെട്ടി മൈക്രോമാക്‌സ്‌

micromaxമുംബൈ: ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് വില്പനയില്‍ സാംസങിനെ കടത്തിവെട്ടി. ഒക്ടോബര്‍ഡിസംബര്‍ പാദത്തില്‍ മൈക്രോമാക്‌സിന്റെ വിപണി വിഹിതം 22 ശതമാനമായി. അതേസമയം, സാംസങിന്റേത് 20 ശതമാനംമാത്രമാണ്.2.16 കോടി സ്മാര്‍ട്ട് ഫോണുകളാണ് ഈ കാലയളവില്‍ രാജ്യത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 90 ശതമാനം കൂടുതലാണിത്

Read more...

'ഛോട്ടാ എ.ടി.എം.' കേരളത്തിലേക്കും

കൊച്ചി: എസ്.ബി.ഐ.യും ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ മൊബൈല്‍ പി.ഒ.എസ്. ദാതാക്കളുമായ ഈസി റ്റാപും ചേര്‍ന്ന് കേരളത്തില്‍ 'ഛോട്ടാ എ.ടി.എം.'. അവതരിപ്പിക്കുന്നു. സ്റ്റോര്‍ ഉടമകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ചെറുകിട ബിസിനസുകാര്‍, വ്യാപാരികള്‍ തുടങ്ങി പണം പിന്‍വലിക്കുന്നതിനും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡായും മൊബൈലിനെ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ഛോട്ടാ എ.ടി.എം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിലും ഏറെ ചെറുകിടഇടത്തരം ബിസിനസുകളുടെ

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News