Health news

ജലവും ശരീരവും

waterമനുഷ്യന്റെ തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. എല്ലുകളില്‍ വെള്ളത്തിന്റെ അളവ് 25 ശതമാനം വരും. മനുഷ്യകോശങ്ങള്‍ എല്ലാം കൂടിയെടുത്താല്‍ 40 ശതമാനവും ജലം തന്നെ. കോശങ്ങളുടെ ഇടയില്‍ 56 ശതമാനം വെള്ളമാണ്. രക്തത്തില്‍ വെള്ളത്തിന്റെ അളവ് 83 ശതമാനമാണ്. ഇത് ശരീരത്തിലെ ആകെ വെള്ളത്തിന്റെ 4 ശതമാനം വരും. നമ്മുടെ മുടിയിലും പല്ലിലെ കടുപ്പമേറിയ ഇനാമലിലും  വെള്ളമുണ്ട്! ഭക്ഷണവും വെള്ളവും:ഒരാള്‍ക്ക് ഒരുദിവസം കുടിക്കാന്‍ ശരാശരി 2-4 ലീറ്റര്‍ വെള്ളം വേണം. എന്നാല്‍ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണം ഉണ്ടായിവരാന്‍ വേണ്ടത് 2000-5000 ലീറ്റര്‍ വെള്ളമാണ്.

Read more...

സുലൈമാനി കുടിച്ചോളു, പ്രമേഹം പമ്പ കടക്കും

sulaimaniകട്ടന്‍ ചായ അഥവാ സുലൈമാനി ജീവിതത്തില്‍ ഒരു നേരമെങ്കിലും കുടിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത അരോഗ്യ രംഗത്ത് നിന്ന് വരുന്നുണ്ട്. അതായത് കട്ടന്‍ ചായ ശീലമാക്കിയവര്‍ക്ക് പ്രമേഹം പിടിക്കില്ലത്രേ! ഫ്രാമിങ്ഹാം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍.

Read more...

കറ്റാര്‍വാഴ എന്ന ഔഷധക്കൂട്ട്

aloeകറ്റാര്‍വാഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ  ആദ്യം മനസിലെത്തുന്നത് സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്ക പരസ്യവാചകങ്ങളായിരിക്കാം. കറ്റാര്‍വാഴയ്ക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ്. നിങ്ങളുടെ കൈകളെ എപ്പോഴും മൃദുവും ശുചിയുമായി സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്കു സാധിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലിന്റെ കൂടെ ഒരു കപ്പ് ആല്‍ക്കഹോളും കുറച്ചു തുള്ളി എണ്ണയും ചേര്‍ത്തു ലഭിക്കുന്ന മിശ്രിതം

Read more...

വേനല്‍ക്കാലം പകര്‍ച്ചവ്യാധികളുടെ 'പെരുമഴ'കാലം

3പകര്‍ച്ച വ്യാധികളുടെ 'പെരുമഴകാലമാണ് വേനല്‍ക്കാലം. വേനല്‍ക്കാലം അടുത്തതോടെ ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും, രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി

Read more...

'സൈബര്‍ നൈഫ് 'ചികിത്സ ശസ്ത്രക്രിയയേയല്ല

cyberknifeഅന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മലയാളികള്‍  കുറച്ചു നാളുകളായി കേള്‍ക്കുന്ന പദമാണ് സൈബര്‍ നൈഫ് റോബോട്ടിക് സര്‍ജറി. സര്‍ജറി എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍വരിക ഒാപ്പറേഷനെക്കുറിച്ചാണ്. എന്നാല്‍ സൈബര്‍ നൈഫില്‍ ഒാപ്പറേറ്റുചെയ്യാന്‍ ഡോക്ടറുടെ കൈയ്യില്‍ സ്കാല്‍പ്പലോ

Read more...

അര്‍ബുദം മാറ്റാന്‍ അത്ഭുത സസ്യങ്ങളോ?

lakshmiലക്ഷ്മി തരു, മുള്ളാത്ത. ഈ രണ്ട് സസ്യങ്ങള്‍ക്കും പണ്ടില്ലാത്ത പ്രശസ്തിയാണിപ്പോള്‍. ക്യാന്‍സര്‍ അഥവാ അര്‍ബുദം മാറ്റാന്‍ ഇവക്ക് അത്ഭുത സിദ്ധിയുണ്ടെന്നാണ് പ്രചാരണം. രോഗം മാറിയ കഥകളും ചികില്‍സയുടെ അവകാശവാദങ്ങളും നില്‍ക്കട്ടെ. ആദ്യം ഈ സസ്യങ്ങളെ നമുക്ക് പരിചയപ്പെടാം.ലക്ഷ്മി തരു. പാരഡൈസ് ട്രീ അഥവാ സ്വര്‍ഗത്തിലെ മരം എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം സിമാ റൂബ ഗ്ലാവുക്ക. തൊലിയും ഇലയും പണ്ടു മുതലേ തെക്കേ അമേരിക്കന്‍ നാട്ടുവൈദ്യത്തിന്‍റെ ഭാഗം. അതിസാരവും മലേറിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികില്‍സിക്കാന്‍ ഇതുപയോഗിച്ചിരുന്നു.തൃശൂര്‍ ജില്ലയിലെ അഞ്ചേരി. ലക്ഷ്മി തരുവിനെയും മുള്ളാത്തയെയും ക്യാന്‍സറിനെതിരായ ആയുധങ്ങളായി കേരളത്തില്‍ ഹിറ്റാക്കിയത് ഈ നാടാണ്.

Read more...

മറവിരോഗ പകല്‍ പരിപാലന കേന്ദ്രം

brainഗുരുവായൂര്‍ : സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരത്തോടെ മറവിരോഗ പകല്‍ പരിപാലന സൌജന്യ കേന്ദ്രം ഗുരുവായൂരില്‍ ഉടന്‍ ആരംഭിക്കും. 15 മുതല്‍ 20 വരെ പേരെ പ്രവേശിപ്പിക്കും. ആദ്യം പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണു പ്രവേശനം. തുടര്‍ന്നു റജിസ്റ്റര്‍ ചെയ്യുന്നവരെ പിന്നീട് പരിഗണിക്കും. രോഗികളെ രാവിലെ 9.30ന് വീടുകളില്‍ ചെന്ന് എടുക്കുകയും വൈകിട്ട് നാലിന് വീടുകളില്‍ തിരികെ ഏല്‍പിക്കുകയും ചെയ്യും.

കാന്‍സറിനും എയ്ഡ്സിനും കടലില്‍ നിന്ന് ഒൌഷധങ്ങള്‍

medicineകാന്‍സര്‍, എയ്ഡ്സ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ജീവന്‍രക്ഷാ ഔഷധങ്ങള്‍ സമുദ്രവിഭവങ്ങളില്‍ നിന്നു വികസിപ്പിച്ചെടുക്കാമെന്നു കണ്ടെത്തല്‍. ഈ രോഗങ്ങള്‍ക്ക് ഇപ്പോഴുള്ള മരുന്നുകളേക്കാള്‍ ഇരട്ടി ഫലം കടല്‍ ഔഷധങ്ങളില്‍ നിന്നു ലഭിക്കുമെന്നും പഠനം പറയുന്നു. സമുദ്രത്തിലെ വിവിധയിനം സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍ എന്നിവയില്‍ നിന്ന് ഔഷധങ്ങള്‍ വികസിപ്പിച്ച് ഈ മേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടാനാകുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു. കടലില്‍ കാണപ്പെടുന്ന സ്പോഞ്ചസ്, ആല്‍ഗകള്‍, സൂക്ഷ്മജീവികള്‍, ടൂണിക്കേറ്റുകള്‍, സീലന്ററേറ്റുകള്‍, കടല്‍സസ്യങ്ങള്‍, കക്കകള്‍ എന്നിവയില്‍ നിന്നാണു മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാകുക.

Read more...

കപ്പലണ്ടി കൊറിക്കാം, ചുവന്ന വീഞ്ഞു കുടിക്കാം; ഒാര്‍മശക്തിക്കായി...

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാര്‍ധക്യസംബന്ധിയായ സ്മൃതിനാശം തടയുമെന്നു പുതിയ കണ്ടെത്തല്‍. ടെക്സസ് എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഒാഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ അശോക് കെ. ഷെട്ടിയാണ് അല്‍സ്ഹൈമേഴ്സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും നിര്‍ദേശിക്കുന്നത്.
ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും ചിലതരം ബെറികളിലുമുള്ള റെസ്വിറട്രോള്‍ എന്ന ആന്റിഒാക്സിഡന്റ് പദാര്‍ഥം ഒാര്‍മശക്തിയുടെ കാവലാളാകുമെന്നാണു ഷെട്ടിയും സംഘവും കണ്ടെത്തിയത്.

Read more...

ബദാം കഴിക്കൂ... ഭാരം കുറയ്ക്കൂ..

badamഅമിത ഭാരം, ഹൃദ്‌രോഗ, സ്ട്രോക്ക്‌, ചര്‍മ്മ സംരക്ഷണം, രക്ത സമ്മര്‍ദ്ദം എന്നു വേണ്ട ആധുനിക മനുഷ്യന്റെ ജീവിത ശൈലി രോഗങ്ങളള്‍ പലതാണ്. എല്ലാത്തിനും ദിവസവും ഒരുകുന്ന് മരുന്നുകള്‍ കഴിക്കുന്നവരും കുറവല്ല. ഇതിനെല്ലാം കൂടി ഉതകുന്ന ഒറ്റമൂലിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കത്തവര്‍ ആരുമില്ല. എന്നാല്‍ അങ്ങനെ ഒരു ഒറ്റമൂലി ഉണ്ടെങ്കിലൊ? സത്യമാണ് അങ്ങനെ ഒരു ഒറ്റമൂലി ഉണ്ട്. എന്നാല്‍ അത് മെഡിക്കല്‍ ഷോപ്പില്‍ കിട്ടില്ല, അങ്ങാടി മരുന്നു കടകളിലും കിട്ടില്ല, ആയുര്‍വേദ ഷോപ്പുകളിലും നോ രക്ഷ! അപ്പോള്‍ പിന്നെ എവിടെകിട്ടും എന്ന് ചോദിക്കാന്‍ വരട്ടെ

Read more...

കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍

കാന്‍സര്‍ രോഗം തടയാം - ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷം പേരില്‍ കാന്‍സര്‍ കണ്ടെത്തുന്നു ണ്ട്. കേരളത്തിലാകട്ടെ, ഒരു വര്‍ഷം 50,000 പേരിലാണു കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നത്. ശരിയായ ചികിത്സ കൃത്യമായി ലഭിക്കാതെ വന്നാല്‍ ആയുസിനു തന്നെ ഭീഷണിയായി മാറുന്ന കാന്‍സര്‍ രോഗത്തിന്റെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്തതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍, കാന്‍സര്‍ രോഗികള്‍ക്കായി വിവിധ ചികിത്സാ സഹായപദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിസ് പ്ളസ്: ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരും ആര്‍ എസ് ബി വൈ കാര്‍ഡ്

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Health News