ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മേളക്കു തുടക്കമായി. മേളയുടെ ആദ്യദിനമായ ഇന്നലെ സ്ത്രീകള്‍ക്കായുള്ള ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഗുരുവായൂര്‍ നഗരസഭ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.
നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ് പ്രോഗ്രാം കണ്‍വീനര്‍ ഡോ. സി.ജെ. ജേക്കബ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അച്ച്യുതന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിച്ചു. ക്യാമ്പില്‍ 200ഓളം സ്ത്രീകളെ പരിശോധനക്ക് വിധേയമാക്കി. 125 പാപ്സ്മിയര്‍ എടുത്ത് പരിശോധനക്ക് അയച്ചു. ഫെബ്രുവരി 11-ാം തിയ്യതി ശനിയാഴ്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതി ചികിത്സ വിഭാഗങ്ങളിലായി സൌജന്യ വൈദ്യ പരിശോധന ക്യാമ്പ് നടക്കും. മെഡിക്കല്‍ ലാബ്, ഇ.സി.ജി. സംവിധാനങ്ങള്‍, പ്രഷര്‍, പ്രമേഹം മുന്‍കൂട്ടി അറിയുന്നതിനുള്ള സൌജന്യ സ്ക്രീനിംഗ് ക്ളീനിക്ക് എന്നിവ മേളയോടനുബന്ധിച്ച് ഉണ്ടായിരിക്കും. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക പരിശോധനയും രോഗനിര്‍ണ്ണയവും കൌണ്‍സിലിംഗും നടത്തുന്നതാണ് മേളയുടെ ഭാഗമായി ശാസ്ത്രീയമായി മാലിന്യ സംവിധാനങ്ങള്‍ സംബന്ധിച്ചും പൊതുജനാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്ന പ്രദര്‍ശനവും നടക്കുന്നുണ്ട്.
































