Login Form
Check your E-mail
Featured Service:
Click here
*Registered users only
Powered by Planets Info Lab
Town Planning Suggestions
Featured Service:
Advice your valuable comments to make our temple city to reach its great height.
Click here
By guruvayurOnline.com
| Ashtami Rohini Celebration 2009 |
|
|
|
| Guruvayur Temple - Special Days in Guruvayur temple |
| Written by Super Administrator |
| Saturday, 21 November 2009 06:17 |
|
വെണ്ണ നിറച്ച ഉറികള്‍ താളമേളത്തിനൊത്ത് അടിച്ചുടച്ച ഉണ്ണിക്കണ്ണന്മാരും നൃത്തമാടിയ ഗോപികമാരും ഭക്തിയുടെ ആവേശത്താല്‍ ചുവടു വെച്ചാടിയ 'ജീവത' എഴുന്നള്ളത്തും ഗുരുവായൂരില്‍ അഷ്ടമിരോഹിണി ഘോഷയാത്രയെ വര്ണോല്സവമാക്കി. ദേവി ദേവന്മാര് പല്ലക്കില്‍ എഴുന്നള്ളത്ത് ഗുരുവായൂരില്‍ അഷ്ടമിരോഹിണി നാളില്‍ മാത്രമുള്ള ആഘോഷമാണ്. മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നായിരുന്നു ഘോഷയാത്രയുടെ തുടക്കം. മഹാദേവന്റെ ചൈതന്യം നിറഞ്ഞ നന്ദി ദേവന്മാരായ ഓച്ചിറക്കാളയും ഘോഷയാത്രക്ക് പുതുമയായി. നെറ്റിപ്പട്ടവും ചെറിയ കോലവുമേന്തിയ കാളകളെ പട്ടും മാലയും ചാര്‍ത്തി അലങ്കരിച്ച ശേഷം ഘോഷയാത്രയില്‍ അണിനിരത്തുന്നത് ഇതാദ്യമാണ്. മമ്മിയൂര്‍ ക്ഷേത്ര നടയില്‍ ഏഴു നിറങ്ങളില്‍ തീര്‍ത്ത പൂക്കളത്തിനു ചുറ്റും പഞ്ചാരി മേളത്തിന്റെ താളത്തില്‍ 'ജീവത' എഴുന്നള്ളത്തുകാര്‍ ചുവടുവെച്ചാടി കളം മായ്ച്ചു. തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ ഉറിയടിയും ഗോപികാനൃത്തവും അരങ്ങേറി.ശ്രീകൃഷ്ണരഥം, ഗജവീരന്മാര്, നാദസ്വരം തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്ര നടവീഥികളില് കെട്ടിത്തൂക്കിയിരുന്ന ഉറികള്‍ ഉടച്ചശേഷം ഗുരുവായൂര്‍ ക്ഷേത്രനടയിലേക്കു നീങ്ങി. ഉച്ചക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിച്ചു. രാത്രി മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ഘോഷയാത്രയുമുണ്ടായി. |
| Last Updated on Friday, 15 January 2010 13:19 |
Temples in kerala
Photo Gallery
By guruvayurOnline.com
Polls
Important Telephone Numbers
Featured Service:
Click here..
By guruvayurOnline.com


























