Home » Other News » ചിറ്റാട്ടുകരയില്‍ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള പുല്ലുകള്‍ക്ക് തീ പിടിച്ചു
ചിറ്റാട്ടുകരയില്‍ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള പുല്ലുകള്‍ക്ക് തീ പിടിച്ചു PDF Print E-mail
User Rating: / 0
PoorBest 
Written by Super Administrator   
Monday, 08 February 2010 04:05

ഗുരുവായൂര്‍: ചിറ്റാട്ടുകരയില്‍ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള പുല്ലുകള്‍ക്ക് തീ പിടിച്ചു. അധികതരുടെ നിര്‍ദേശമനുസരിച്ച് പാസഞ്ചര്‍ ട്രെയിന്‍ മീറ്ററുകള്‍ക്ക് അകലെ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ രാത്രി 7.30ടെയാണ് സംഭവം. തീ പിടിത്ത വിവരമറിഞ്ഞ് പോലീസും, ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തിയിരുന്നു. ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ തന്നെ റെയില്‍വെ അധിക്യതരുമായി ബന്ധപ്പെട്ട് ഈ ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിന്‍ പൂങ്കുന്നം സ്റ്റേഷന്‍ വിട്ടിരുന്നു. റെയില്‍വെ അധിക്യതര്‍ സിഗ്നല്‍ വഴിയും വയര്‍ലസിലൂടെ ലോക്കൊ പൈലറ്റുമായും ബന്ധപ്പെട്ട് ട്രെയിന്‍ സംഭവ സ്ഥലത്തു നീന്നും ഏതാനും മീറ്റര്‍ അകലെ വെച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ട്രെയിന്‍ ഇതു വഴി കടന്നു പോയിരുന്നെങ്കില്‍ ട്രെയിനിലേക്ക് തീ പടരുമായിരുന്നു. അതിക്യതരുടെ തക്ക സമയത്തുള്ള ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

 
’Secure
Merchant account,
Credit Card Processing
Payment Gateway

guruvayuronline.com is not responsible for the privacy practices employed by advertisement or its content which has given in the site.
Best viewed at 1024 x 768 in Internet Explorer 7 or higher
Copyright © Planets Info Lab ™ All Rights Reserved