Home » Malayalam News

Latest Updates

Malayalam News around Guruvayur

 



പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇന്നലെയും കൊമ്പന്‍ ഇടഞ്ഞ് പരാക്ക്രമം കാട്ടി PDF Print E-mail
Written by GuruvayurOnline   
Wednesday, 08 September 2010 01:09
ഗുരുവായൂര്‍: പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇന്നലെ കൊമ്പന്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തി. കോട്ടയ്ക്ക് പുറത്തെ പറമ്പില്‍ കെട്ടുതറിയില്‍ തളച്ചിരുന്ന പാര്‍ഥന്‍ എന്ന കൊമ്പനാണ് രാവിലെ 10ടെ പരാക്ക്രമം കാട്ടി തുടങ്ങിയത്. തൊട്ടടുത്ത് നീരില്‍ തളച്ചിരുന്ന രണ്ട് കൊമ്പന്‍മാര്‍ ചങ്ങല പൊട്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതാണ് പാര്‍ഥനെ പ്രകോപനത്തിലേക്ക് തിരിച്ചത്. പട്ടയും വെള്ളവും കൊടുക്കാനെത്തിയ പാപ്പാന്‍മാരെ പാര്‍ഥന്‍ അടുപ്പിച്ചില്ല. പരാക്ക്രമം കാട്ടി തുടങ്ങിയ കൊമ്പന്‍ കെട്ടുതറിയ്ക്കടുത്ത മരം കുത്തി മറിച്ചിട്ടു. പാപ്പാന്‍മാര്‍ പഴവും ചോരുളയും മറ്റും നല്‍കി അനുനയിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. അരമണിക്കൂറിനു ശേഷം കൊമ്പന്‍ സ്വയം ശാന്തനാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അച്ച്യുതന്‍ എന്ന കൊമ്പന്‍ ഇടഞ്ഞ് പാപ്പാനെ കുത്താന്‍ ശ്രമിക്കുകയും ഇന്ദ്രസെന്‍ എന്ന കൊമ്പന്‍ ചങ്ങലപൊട്ടിച്ചും പരാക്ക്രമം കാട്ടിയിരുന്നു
 
പൊതു പണിമുടക്ക് ഗുരുവായൂരില്‍ പൂര്‍ണ്ണം PDF Print E-mail
Written by GuruvayurOnline   
Wednesday, 08 September 2010 01:06
ഗുരുവായൂര്‍: ഗുരുവായൂരില്‍ പൊതുപണിമുടക്ക് പൂര്‍ണ്ണം. മെഡിക്കല്‍ ഷോപ്പുകളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് കൂടുതല്‍ പേര്‍ക്ക് ഒരുക്കിയത് ഭക്തര്‍ക്ക് അനുഗ്രഹമായി. രാവിലെ നഗരത്തില്‍ നടന്ന പ്രകടനത്തിന് എം കൃഷ്ണദാസ്, നവനീത് കൃഷ്ണന്‍, ആര്‍ വി ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
എല്‍.ഡി.എഫ് വികസന സന്ദേശ പദയാത്ര PDF Print E-mail
Written by GuruvayurOnline   
Wednesday, 08 September 2010 00:57
ഗുരുവായൂര്‍: എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വികസന സന്ദേശ പദയാത്ര നടത്തും. എം കൃഷ്ണദാസ് ക്യാപ്റ്റനായുള്ള പദയാത്ര രാവിലെ 10ന് എടപ്പുള്ളി ലക്ഷം വീട് കോളനിയില്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് പടിഞ്ഞാറെ നടയിലാണ് സമാപനം.
 
'ജംബോ' കൌണ്‍സില്‍ ഗുരുവായൂരില്‍ പുതിയ കൌണ്‍സില്‍ ഹാള്‍ ഒരുങ്ങുന്നു PDF Print E-mail
Written by GuruvayurOnline   
Wednesday, 08 September 2010 00:55
ജംബോ കൌണ്‍സിലിനെ വരവേല്‍ക്കാന്‍ ഗുരുവായൂരില്‍ പുതിയ കൌണ്‍സില്‍ ഹാള്‍ ഒരുങ്ങുന്നു. നഗരസഭ ഓഫീസിനു മുകളിലാണ് വിശാലമായ കൌണ്‍സില്‍ ഹാള്‍ നിര്‍മ്മാണം നടന്നു വരുന്നത്. ഗുരുവായൂരില്‍ 22വാര്‍ഡുകള്‍ എന്നത് പുക്കോട്, തൈക്കാട് പഞ്ചായത്തുകളെ നഗരസഭയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 43വാര്‍ഡുകളായി മാറിയതിനാല്‍ 43കൌണ്‍സിലര്‍മാര്‍ക്കും കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് 43പേര്‍ക്കും ഇരിപ്പിടമൊരുക്കുന്നതിനാണ് പുതിയ കൌണ്‍സില്‍ ഹാള്‍ ഒരുക്കുന്നത്. നിലവില്‍ നഗരസഭ ലൈബ്രറിയ്ക്ക് മുകളിലുള്ള ഹാളാണ് കൌണ്‍സില്‍ ഹാളായി നിര്‍മ്മിച്ചു വരുന്നത്. ഓവല്‍ ഷേപ്പില്‍ ഫര്‍ണ്ണീച്ചറില്‍ റൌണ്ടൊരുക്കി അതിനു ചുറ്റുമാണ് കൌണ്‍സിലര്‍മാര്‍ക്ക് ഇരിപ്പിടമൊരുക്കുക. ചെയര്‍മാന്‍ ചേംബറിനു ഇരുവശത്തായി ഉദ്യോഗസ്ഥര്‍ക്ക് ഇരിപ്പിടങ്ങളൊരുക്കും. ഓരോ കൌണ്‍സിലര്‍മാരുടെയും ഇരിപ്പിടങ്ങള്‍ക്ക് മുന്നിലായി അത്യാധുനിക ടേബിള്‍ മൈക്കുകള്‍ സ്ഥാപിക്കും. കൌണ്‍സില്‍ ഹാളിന്റെ പ്രവേശന ഭാഗത്ത് പ്രസ് ഗാലറിയും കൌണ്‍സില്‍ നടപടികള്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളുമൊരുക്കും. നഗരസഭ പ്രൊജക്ടുകളുടെയും മറ്റും വിശദീകരണത്തിനായി കൌണ്‍സില്‍ ഹാളിനകത്ത് എല്‍ഇഡി പ്രൊജക്ടര്‍ സ്ഥാപിക്കും. ഹാളിനോടു ചേര്‍ന്ന് ടോയ്ലറ്റ് സൌകര്യവും, കൌണ്‍സില്‍ ഹാളിനു പുറത്ത് ചെയര്‍മാനും സെക്ക്രട്ടറിയ്ക്കും വെവ്വേറെ മിനി ഡിസ്കഷന്‍ ക്യാബിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഷീറ്റ് മേഞ്ഞ് തയ്യാറാക്കുന്ന ഹാളിനകത്ത് ശബ്ദത്തിന് എക്കോ ഇല്ലാതാക്കാന്‍ സീലിംങും ചുമരുകളും അതിനനുസരിച്ച് നിര്‍മ്മാണം നടത്തും. 30ലക്ഷം രൂപയാണ് നഗരസഭ കൌണ്‍സില്‍ ഹാള്‍ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി വകയിരുത്തിയിട്ടുള്ളത്. ലയനം പൂര്‍ത്തീകരിച്ച ശേഷമുള്ള ആദ്യ കൌണ്‍സിലിന്റെ സത്യ പ്രതിഞ്ജയും ആദ്യ കൌണ്‍സില്‍ യോഗവും പുതിയ കൌണ്‍സില്‍ ഹാളില്‍ ചേരണമെന്ന ലക്ഷ്യത്തോടെ ഹാള്‍ നിര്‍മ്മാണം തകൃതിയായി നടന്നു വരികയാണ്.
 
പുന്നത്തൂര്‍ ആനത്താവളത്തില്‍ ചങ്ങല പൊട്ടിച്ച് കൊമ്പന്റെ പരാക്ക്രമം പരിഭ്രാന്തി പരത്തി PDF Print E-mail
Written by GuruvayurOnline   
Tuesday, 07 September 2010 01:49
ഗുരുവായൂര്‍: പുന്നത്തൂര്‍ ആനത്താവളത്തില്‍ നീരില്‍ തളച്ചിരുന്ന കൊമ്പന്‍ മുന്‍ കാലിലെ ചങ്ങല പൊട്ടിച്ച് നടത്തിയ പരാക്ക്രമം മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്ദ്രസെന്‍ എന്ന കൊമ്പനാണ് ഇന്നലെ രാവിലെ ചങ്ങല പൊട്ടിച്ച് അക്ക്രമാസക്തനായത്. നീരൊലിപ്പ് കഴിഞ്ഞതിനു ശേഷം കെട്ടു തറിയില്‍ നിന്ന് കഴിക്കാനിരിക്കെയാണ് കൊമ്പന്റെ പരാക്ക്രമം. രാവിലെ മുതല്‍ അനുസരണക്കേട് കാട്ടി തുടങ്ങിയ കൊമ്പന്‍ രാവിലെ ആന്ക്കരികിലെത്തിയ പാപ്പാന്‍മാര്‍ക്ക് നേരെയായിരുന്നു ആദ്യ പ്രകോപനം. പാപ്പാന്‍മാരെ വിരട്ടിയോടിച്ചു. മുന്‍ കാലിലെ ചങ്ങല പൊട്ടിച്ച കൊമ്പന്‍ കെട്ടുതറിയും അടുത്തുള്ള മരവും കുത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനിടെ കൊമ്പന്റെ തുമ്പികൈക്ക് പരിക്കേറ്റു ചോര വാര്‍ന്നു. പിന്‍കാലുകള്‍ ബന്ധനത്തിനായതിനാല്‍ കൂടുതല്‍ അനിഷ്ടങ്ങളുണ്ടായില്ല. പഴവും പട്ടയും നല്‍കി അനുനയിപ്പിക്കാനുള്ള പാപ്പാന്‍മാരുടെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ആനയുടെ ശ്രദ്ധ തിരിച്ച് ക്യാച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ച് ഉച്ചയ്ക്ക് 12.30ടെ തളയ്ക്കുകയായിരുന്നു. പരിക്കേറ്റ ഭാഗത്ത് ദേവസ്വം വെറ്ററിനറി ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ആനത്താവളത്തില്‍ അച്ച്യുതന്‍ എന്ന കൊമ്പന്‍ പാപ്പാനെ കുത്തിക്കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് പാപ്പാന്‍ നളരാജന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്
 
« StartPrev12345678910NextEnd »

Page 1 of 84
’Secure
Merchant account,
Credit Card Processing
Payment Gateway

guruvayuronline.com is not responsible for the privacy practices employed by advertisement or its content which has given in the site.
Best viewed at 1024 x 768 in Internet Explorer 7 or higher
Copyright © Planets Info Lab ™ All Rights Reserved